General News

ബിജെപി എംഎല്‍എ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പരസ്യമായി ശാസിച്ചു

Mon, May 08, 2017

Arabianewspaper 893
ബിജെപി എംഎല്‍എ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പരസ്യമായി ശാസിച്ചു

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ജില്ലയായ ഗൊരഖ് പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ യുവ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പരസ്യമായി ശാസിക്കുന്ന വീഡിയോ വൈറലായി.


ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ എന്ന എംഎല്‍എയാണ് ഐപിഎസ് ഉദ്യോഗസ്ഥയുമായി പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടത്.


2013 ബാച്ചിലെ ചാരു നിഗം ഐപിഎസ് എന്ന ഉദ്യോഗസ്ഥയെ പരസ്യമായി എംഎല്‍എ ശകാരിക്കുന്നതും ഇവര്‍ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പരിധി ലംഘിക്കരുതെന്ന് ഐപിഎസ് ഉദ്യോഗസ്ഥയോട് എംഎല്‍എ പറയുന്നുണ്ട്


വ്യാജ മദ്യത്തിനെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രാമത്തിലെ സ്ത്രീകള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ എംഎല്‍എ ഇടപെടുകയായിരുന്നു. പോലീസും സ്ത്രീകളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അതിനിടെ പോലീസിനെതിരെ കല്ലേറുണ്ടായി. ലാത്തി ചാര്‍ജ് നടത്താന്‍ പോലീസ് ഉത്തരവിട്ടു.


സംഭവമറിഞ്ഞ് പ്രദേശത്തെ എംഎല്‍എയും അറിയപ്പെടുന്ന ഡോക്ടറുമായ രാധാമോഹന്‍ അഗര്‍വാള്‍ അവിടെ എത്തുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം മറ്റ് ബിജെപി നേതാക്കളും രംഗത്ത് എത്തി. ഗൊരഖ് പൂരിലെ ട്രെയിനി എസിപിയായാണ് ചാരു നിഗം പ്രവര്‍ത്തിക്കുന്നത്.


റോഡ് ഉപരോധിക്കുന്നവരെ നീക്കം ചെയ്യുക എന്നത് തന്റെ ജോലിയാണെന്ന് ഐപിഎസ് ഉദ്യോഗസ്ഥ പറഞ്ഞു,. എന്നാല്‍, സ്ത്രീകളെ ലാത്തി ചാര്‍ജ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് എംഎല്‍എയും ഇരുവരും പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, നിങ്ങളോട് ഞാന്‍ സംസാരിക്കുന്നില്ലെന്നും എന്നോടും ഒന്നും സംസാരിക്കേണ്ടെന്നും മിണ്ടരുതെന്നും നിങ്ങളുടെ പരിധി കടക്കരുതെന്നും രാധാ മോഹന്‍ പറഞ്ഞു,


എന്നാല്‍, ഇവിടെ താനാണ് അധികാരമുള്ള ഉദ്യോഗസ്ഥയെന്നും എന്താണ് ചെയ്യുന്നത് എനിക്ക് അറിയാമെന്നും ചാരു നിഗം മറുപടി നല്‍കി. ഇതേതുടര്‍ന്ന് ഇവര്‍ കണ്ണു നീര്‍ തുടയ്ക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.


അതേസമയം, ഉദ്യോഗസ്ഥയോട് മോശമായി ഒരു വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും സ്ത്രീകളെ ലാത്തി ചാര്‍ജ് ചെയ്തതിലുള്ള രോഷത്തില്‍ കയര്‍ത്തു സംസാരിച്ചതാണെന്നും എംഎല്‍എ പറഞ്ഞു,


സമരം ചെയ്ത എണ്‍പതു വയസുള്ള പ്രതിഷേധക്കാരെ പോലും ഇവര്‍ വലിച്ചിഴച്ചു . 15 ദിവസം മുമ്പ് അടച്ചൂ പൂട്ടിയ മദ്യശാല ഇന്ന് പൊടുന്നനെ തുറന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മദ്യ മാഫിയയും പോലീസും ഒത്തു കളിക്കുകയാണ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.


Tags : BJP MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ