General News

ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്

Mon, May 08, 2017

Arabianewspaper 682
ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്

ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി മിതവാദിയായ ഇമ്മാനുവല്‍ മാക്രോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിരാളിയും തീവ്രവലതു പക്ഷ വാദിയുമായ മാരിന്‍ ലെ പെന്നിനെയാണ് 39 കാരനായ മാക്രോണ്‍ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോണ്‍.


മാക്രോണിന് ആകെ പോള്‍ ചെയ്ത 66.06 ശതമാനം വോട്ടും ലെ പെന്നിന് 33.94 ശതമാനം വോട്ടുകളും ലഭിച്ചു.


വോട്ടു ചെയ്തവരില്‍ മൂന്നിലൊരാള്‍ ലെ പെന്നിന് വോട്ടു ചെയ്തത് പരമ്പരാഗതമായി പുരോഗമന വാദികളും ഇടതു ചായ് വു മുള്ള ഫ്രഞ്ച് ജനതയുടെ മനം മാറ്റത്തെയും ഭാവിയിലേക്കുള്ള ദിശാ പലകയുമായി ആശങ്കയോടെ കാണുന്നവരുണ്ട്.


തീവ്രവലതു പക്ഷ വാദിയും ഇതര മതവിഭാഗങ്ങള്‍ ഫ്രാന്‍സില്‍ യാതൊരു അവകാശവുമില്ലെന്ന് പറയുന്ന ഒരു വിഭാഗത്തെയാണ് ലെ പെന്‍ പ്രതിനിധീകരിക്കുന്നത്.


ഇടതു-മധ്യ ചിന്താഗതിക്കാര്‍ക്ക് ഫ്രാന്‍സിന്റെ പൊതുസമൂഹത്തില്‍ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയാണ് ലോക രാഷ്ട്രീയത്തെ സസൂക്ഷ്മം നീരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നത്. യൂറോപ്യന്‍ യൂണിയനുമായി ബന്ധം വേര്‍പ്പെടുത്തണമെന്നും ലെ പെന്‍ ആവശ്യപ്പെട്ടിരുന്നു.


മധ്യചിന്താധാരയുമായി ഇണങ്ങി കഴിയുന്ന മാക്രോണും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ്. മാക്രോണ്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച അന്‍ മാര്‍ഷ് എന്ന സോഷ്യല്‍ ലിബറേഷന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് വിജയം.


പുരോഗമന പ്രസ്ഥാനമെന്ന വിശേഷണമാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍, രാഷ്ട്രീയത്തിലെ പരിചയക്കുറവ് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സംശയിക്കുന്നവരുമുണ്ട്. ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അസോസിയേഷന്‍ എന്നാണ് മാക്രോണ്‍ തന്റെ പാര്‍ട്ടിയെ വിശേഷിപ്പിക്കുന്നത്.


സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് മാക്രോണ്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്. ആദ്യ റൗണ്ടില്‍ 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രണ്ടാം റൗണ്ടില്‍ തീവ്രവലതു പക്ഷ വാദിയുടെ വിജയത്തിന് തടയിടാന്‍ മറ്റുള്ളവരും മാക്രോണിനെ പിന്തണയ്ക്കുകയായിരുന്നു. 39 കാരനായ മക്രോണിന്റെ ഭാര്യ അദ്ദേഹത്തിന്റെ തന്നെ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന ബ്രൈറ്റ് മാക്രോണാണ്. 64 കാരിയായ ബ്രൈറ്റ് മക്രോണ്‍ ഇതോടെ ഫ്രാന്‍സിന്റെ ഫസ്റ്റ് ലേഡിയാകും. പത്തു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇമ്മാനുവല്‍ മക്രോണ്‍ 15 ാം വയസിലാണ് അദ്ധ്യാപികയെ പ്രണയിച്ചു തുടങ്ങിയത്. നീണ്ട പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിവാഹം. അന്ന് ബ്രൈറ്റിന് പ്രായം 54. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷമാണ് വിവാഹം. ഇവരുടെ വിവാഹം നടക്കുമ്പോള്‍ മക്രോണിന്റെ പ്രായമുള്ള മകളും ബ്രൈറ്റിന് ഉണ്ടായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ