General News

നീറ്റ് പരീക്ഷ: സുരക്ഷയുടെ പേരില്‍ അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധന, മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു

Mon, May 08, 2017

Arabianewspaper 375
നീറ്റ്  പരീക്ഷ: സുരക്ഷയുടെ പേരില്‍ അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധന

സുരക്ഷയുടെ പേരില്‍ അടിവസ്ത്രങ്ങള്‍ ഊരി പരിശോധന നടത്തിയ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു  സുരക്ഷാ പരിശോധനയുടെ പേരില്‍
ജീന്‍സിന്റെ ഹുക്കും പോക്കറ്റും, മറ്റും അഴിച്ചു മാറ്റിയെന്ന ആരോപണവും ഉണ്ട്,.


കടുത്ത നിറമുള്ള വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിക്ക് കടതുറപ്പിച്ച് ഇളം നിറമുള്ള വസ്ത്രം പുതിയതായി വാങ്ങി ധരിച്ച ശേഷം പരീക്ഷയ്ക്ക് ഇരിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


പരിശോധന അതിരുകടന്നതായാണ് പരാതി. കണ്ണൂരിലെ ഒരു സെന്ററിലാണ് ഇത്തരം അനുഭവം ഉണ്ടായത്. വസ്ത്രം ഫുള്‍ സ്ലീവ് ആയതും സമ്മതിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കുര്‍ത്തി,. ചുരിധാര്‍, ഷര്‍ട്ട് എന്നിവ ഫുള്‍ സ്ലീവ് ആയവര്‍ക്ക് അത് മുറിച്ചു മാറ്റേണ്ടി വന്നു.


ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടികളുടെ മെറ്റല്‍ ഹുക്കും അഴിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ മാത്രം പരീക്ഷ എഴുതിയ സെന്ററിലായിരുന്നു സ്ത്രീകളായ പരിശോധകരാണ് ഇത് നടത്തിയെന്നതും സംഭവത്തിന്റെ ഗൗരവം കുറച്ചു കാണാനാവില്ലെന്ന് പറയുന്നു.


എംബിബിഎസ്-ബിഡിഎസ് പ്രവേശനത്തിന് രാജ്യമെമ്പാടും വിവിധ കേന്ദ്രങ്ങളില്‍ 11 ലക്ഷത്തോളം കുട്ടികളാണ് നീറ്റ് പരീക്ഷ എഴുതിയത്. സിബിഎസ്ഇയാണ് പരീക്ഷ നടത്തിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ