OMG News

ആര്‍എസ്എസിന്റെ ഡിസൈനര്‍ ബേബി വിവാദമായി

Sun, May 07, 2017

Arabianewspaper 1976
ആര്‍എസ്എസിന്റെ ഡിസൈനര്‍ ബേബി വിവാദമായി
ആര്‍എസ്എസിന്റെ ആരോഗ്യ-കുടുംബ സംഘടനയായ ആരോഗ്യ ഭാരതിയുടെ ആഭിമുഖ്യത്തില്‍ ഡിസൈനര്‍ ബേബികളെ സൃഷ്ടിക്കാനുള്ള ഗര്‍ഭകാല പരിചരണ ശില്പശാലയ്‌ക്കെതിരെ ബംഗാളിലെ ബാലാവകാശ കമ്മീഷന്‍ രംഗത്ത് വന്നു.

കൊല്‍ക്കൊത്തയില്‍ നടന്ന ശില്പശാല തടയാന്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി ഇതിന് ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. പങ്കെടുക്കുന്നവരില്‍ നിന്ന് ഫീസ് വാങ്ങിയിട്ടുണ്ടെങ്കില്‍ മടക്കി നല്‍കണമെന്നും പ്രത്യേക പരിശീലനമോ, ചികിത്സയോ നല്‍കരുതെന്നും നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് ശില്‍പശാല നടന്നപ്പോള്‍ ബംഗാളിലെ ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ അനന്യ ചാറ്റര്‍ജി ശില്‍പശാല നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘാടകര്‍ ഇവരെ ഹാളിലേക്ക് കയറ്റാതെ തടഞ്ഞു,

തന്നെ അപമാനിച്ചെന്നും അധിക്ഷേപിച്ചെന്നും തന്റെ അന്തസിനെ ഇടിച്ചു താഴ്ത്തിയെന്നും കാണിച്ച് സംഘാടകര്‍ക്കെതിരെ കൊല്‍കൊത്ത പോലീസിന് കേസ് നല്‍കി.

കോടതി നിര്‍ദ്ദേശം പാലിക്കുന്നുണ്ടോ എന്നറിയാനാണ് താന്‍ ശില്‍പശാല നടക്കുന്നിടത്ത് എത്തിയതെന്നും പൊതുക്ഷേമ വിഷയവും ശിശുക്കളെ ബാധിക്കുന്നതുമായ പ്രശ്‌നവുമായതിനാലാണ് താന്‍ ഇടപ്പെട്ടതെന്നും തനിക്ക് ഇതിന് അനുമതി ഉണ്ടെന്നും അനന്യ ചാറ്റര്‍ജി പറഞ്ഞു.

എന്നാല്‍, ശില്‍പശാല അലങ്കോലപ്പെടുത്തുകയായിരുന്നു ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷയുടെ ശ്രമമെന്നും ഇതിനാലാണ് തങ്ങള്‍ ഹാളിലേക്ക് കയറ്റി വിടാതിരിരുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

ശാസ്ത്രീയമായ ശില്‍പശാലയാണെങ്കില്‍ എന്തിനാണ് ഇത്ര രഹസ്യമായി നടത്തുന്നതെന്ന് അനന്യ ചോദിക്കുന്നു. നിരവധി ദമ്പതികളാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ വന്നത്.

പൂര്‍വികരായവര്‍ പകര്‍ന്നു തന്ന അറിവുകള്‍ പുതിയ തലമുറ മറന്നെന്നും ശില്‍പശാലയില്‍ ഇതെല്ലാം പഠിപ്പിക്കുമെന്ന് കേട്ടറിഞ്ഞാണ് തങ്ങള്‍ വന്നതെന്നും ഗര്‍ഭ കാലത്ത് പ്രത്യേക ശ്രദ്ധ നല്‍കിയാല്‍ സമര്‍ത്ഥരായ കുട്ടികളെ പ്രസവിക്കാനാകുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറഞ്ഞു. ഉന്നത ബുദ്ധിശക്തിയുള്ള കുട്ടികളെ ലഭിക്കാനാണ് ഇതെന്നും 2020 ല്‍ എല്ലാ സംസ്ഥാനത്തും ആരോഗ്യ ഭാരതിയുടെ ഗര്‍ഭ സംര്കഷണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. സമൃദ്ധ ഭാരതമാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ