General News

കൈവശ ഭൂമിക്ക് പട്ടയം വേണം- മതസ്ഥാപനങ്ങള്‍

Sun, May 07, 2017

Arabianewspaper 395
കൈവശ ഭൂമിക്ക് പട്ടയം വേണം- മതസ്ഥാപനങ്ങള്‍

മൂന്നാറിലെ കൈവശവകാശ ഭൂമിക്ക് പട്ടയം അനുവദിച്ച് നല്‍കണമെന്ന് മതസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.


ചിന്നക്കനാലിലും ദേവികുളത്തും മൂന്നാറിലും നടക്കുന്ന ഭൂമി കയ്യേറ്റ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മത സ്ഥാപന പ്രതിനിധികള്‍ തങ്ങളുടെ ഭൂുമിക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.


നിരവധി ആരാധാനലയങ്ങള്‍ക്ക് രേഖകളില്ല. ഇവ കൈയ്യേറ്റ ഭൂമിയിലല്ല. വര്‍ഷങ്ങളായി കൈവശമിരുന്ന ഭുമിയിലാണെന്ന് മത സംഘടന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും റവന്യു-വനം വകുപ്പ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.


മാധ്യമ പ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. വന്‍കിട കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്നും കുടിയേറ്റം പോലുള്ളവയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,.

Tags : Munnar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ