General News

ആശയക്കുഴപ്പം അവസാനിച്ചു: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കും

Sun, May 07, 2017

Arabianewspaper 793
ആശയക്കുഴപ്പം അവസാനിച്ചു: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കും

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു, ബിസിസിഐ യുടെ പ്രത്യേക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത.്


തിങ്കളാഴ്ച ടീമിനെ പ്രഖ്യാപിക്കാനും തീരുമാനമായി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുതിയ സാമ്പത്തിക ഘടന തയ്യാറാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഏക പക്ഷീയമായി ഇത്തരം തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് ലണ്ടനില്‍ അരങ്ങേറുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിനെ അയയ്‌ക്കേണ്ടതില്‌സലെന്ന തീരുമാനം ഇന്ത്യ എടുത്തത്.


ചാമ്പ്യന്‍ഷിപ്പിലെ ലാഭം പങ്കുവെയ്ക്കുന്നതില്‍ പുതിയ സംവിധാനം കൊണ്ടു വന്നതിനെ ബിസിസിഐ എതിര്‍ത്തിരുന്നു. 1700 കോടിയുടെ നഷ്ടമാണ് ബിസിസിഐക്ക് ഇതു മൂലം ഉണ്ടാകുക.


ഏപ്രില്‍ 25 നായിരുന്നു ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി,. എന്നാല്‍, ഇന്ത്യ ഇതിന് വഴങ്ങിയില്ല. ഇന്ത്യ ഒഴികെയുള്ള മറ്റ ടീമുകള്‍ ടീമിനെ പ്രഖ്യാപിച്ചു.


ബിസിസിിയുടെ നിലപാടിനെ എതിര്‍ത്ത് സുപ്രീം കോടതി നിയോഗിച്ച ഇടക്കാല സമിതി അന്ത്യശാസനം നല്‍കിയതോടെയാണ് അടിയന്തര യോഗം ചേരാന്‍ ബിസിസിഐ തീരുമാനിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ