General News

കോഴ ആരോപണം: കേജ് രിവാള്‍ രാജിവെയ്ക്കണം -ബിജെപി

Sun, May 07, 2017

Arabianewspaper 344
കോഴ ആരോപണം: കേജ് രിവാള്‍ രാജിവെയ്ക്കണം -ബിജെപി
മന്ത്രിസഭാംഗത്തിന്റെ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് സാഹചര്യമൊരുക്കി അരവിന്ദ് കേജ് രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി ഡെല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി ആവശ്യപ്പെട്ടു.

ജലവിഭവ മന്ത്രിയായിരുന്ന കപില്‍ മിശ്രയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ രണ്ടു കോടി രൂപ കോഴവാങ്ങിയതായി ആരോപണം ഉന്നയിച്ചത.് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനാണ് മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. മിശ്ര ആരോപിക്കുന്നു.

ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഇതെല്ലാം സാധാരണമാണ് ,ഇതിനെ കുറിച്ച് പിന്നീട് വിശദികരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കപില്‍ മിശ്ര പറഞ്ഞിരുന്നു.

അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതു വരെ കേജ് രിവാള്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നേതാവ് പറഞ്ഞു,.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ