General News

കേജ് രിവാള്‍ രണ്ടു കോടി കൈക്കൂലി വാങ്ങിയതിന് സാക്ഷിയായി - പുറത്താക്കപ്പെട്ട മന്ത്രി

Sun, May 07, 2017

Arabianewspaper 1117
കേജ് രിവാള്‍ രണ്ടു കോടി കൈക്കൂലി വാങ്ങിയതിന് സാക്ഷിയായി - പുറത്താക്കപ്പെട്ട മന്ത്രി

അഴിമതിക്കെതിരെ പടവാള്‍ എടുത്ത ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെതിരെ സ്വന്തം ക്യാബിനറ്റിലെ മന്ത്രി ഗുരുതരാരോപണവുമായി രംഗത്ത്. കേജ് രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിക്കുന്നതിന് സാക്ഷിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു കപില്‍ മിശ്ര.


ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ സര്‍വ്വ സാധാരണമാണെന്ന് തന്നോട് കേജ് രിവാള്‍ പറഞ്ഞതായും കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര ആരോപിച്ചു,


ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നാണ് രണ്ടു കോടി രൂപ മുഖ്യമന്ത്രി കേജ് രിവാളിന് കൈമാറിയത്. പണമായിട്ടാണ് ഡീല്‍ നടത്തിയത്. ആഭ്യന്തര കലാപം മൂലം പാര്‍ട്ടി വന്‍ പ്രതിസന്ധി നേരിടുന്നതിനിടെയാണ് മന്ത്രിസഭാംഗമായിരുന്നയാള്‍ ഗുരുതരമായ അരോപണവുമായി രംഗത്ത് വരുന്നത്. 


എവിടെ നിന്നാണ് പണം വന്നതെന്നും ഈ പണം എന്തിന് ഉപയോഗിച്ചെന്നും ഇവര്‍ വ്യക്തമാക്കാണം. മഹാത്മഗാന്ധിയുടെ സമാധി സ്ഥലമായ രാജ് ഘട്ടില്‍ വെച്ചാണ് കപില്‍ മിശ്ര വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ പറഞ്ഞത്.


ലഫ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിനെ രാവിലെ സന്ദര്‍ശിച്ചു ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയെങ്കിലും ആംആദ്മി പാര്‍ട്ടി വിടില്ലെന്നും ഇത് താനും കൂടി രൂപപ്പെടുത്തിയ പാര്‍ട്ടിയാണെന്നും മിശ്ര പറഞ്ഞു,


കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ടാങ്കര്‍ കുംഭകോണത്തില്‍ വന്‍ തുകയാണ് പാര്‍ട്ടി നേതാക്കള്‍ കൈക്കൂലി വാങ്ങിയതെന്ന് ആരോപണം ഉണ്ട്. ഡെല്‍ഹിയിലെ കുടിവെള്ള വിഷയത്തില്‍ കാര്യമായ മേല്‍നോട്ടം മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇക്കാരണത്താലാണ് കപില്‍ മിശ്രയെ പുറത്താക്കുന്നതെന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു.


എന്നാല്‍, തന്നെ പുറത്താക്കുന്നതിന് കാരണം വലിയ പേരുകള്‍ താന്‍ പരസ്യമായി വിളിച്ചു പറയുമെന്ന് മുന്നരിയിപ്പ് നല്‍കിയിരുന്നതിനാലാണെന്ന് മിശ്ര പറയുന്നു.


സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സത്യസന്ധതയുടെ പേരു പറഞ്ഞ് വോട്ടു പിടിച്ച കേജ് രിവാള്‍ കോണ്‍ഗ്രസിനെ കവച്ചു വെയ്ക്കുന്ന അഴിമതിയാണ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു,


എന്നാല്‍. വാട്ടര്‍ ടാങ്ക് കുംഭകോണം മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ കാലത്തുള്ളതാണെന്നും 400 കോടി രൂപയുടെ അഴിമതി നടന്നതായും ആംആദ്മി പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.


ഡെല്‍ഹിയില്‍ ടാങ്കര്‍ മാഫിയ സജീവമാണെന്നും ഇവരെ ഒതുക്കുക ശ്രമകരമാണെന്നും കേജ് രിവാള്‍ പറഞ്ഞിരുന്നു.


 മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസ് കഴിഞ്ഞ ദിവസം അരവിന്ദ് കേജ് രിവാളിനെതിരെ രംഗത്ത് വന്നിരുന്നു. ബിശ്വാസ് ആര്‍എസ്എസ് ഏജന്റാണെന്ന് പാര്‍ട്ടി എംഎല്‍എ അമാനുള്ള ഖാന്‍ ആരോപിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ