General News

ഡെല്‍ഹിയില്‍ ആരോഗ്യ മന്ത്രിയെ കേജ് രിവാള്‍ പുറത്താക്കി

Sun, May 07, 2017

Arabianewspaper 727
ഡെല്‍ഹിയില്‍ ആരോഗ്യ മന്ത്രിയെ കേജ് രിവാള്‍ പുറത്താക്കി

ഡെല്‍ഹി മന്ത്രിസഭയിലെ ജലവിഭവ മന്ത്രി കപില്‍ മിശ്രയെ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പുറത്താക്കി. പാര്‍്ട്ടിയിലെ ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതി പുറത്തു പറയുമെന്ന് പ്രസ്താവിച്ചതിനാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്ന് കപില്‍ മിശ്ര പറഞ്ഞു,.


ജലവിഭവ മന്ത്രിയായിരിക്കെ കുടിവെള്ള വിതരണത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ താന്‍ കണ്ടെത്തിയെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും തെളിഞ്ഞതായും കപില്‍ മിശ്ര പറഞ്ഞു,


ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ കേജ് രിവാളിനെതിരെ ശക്തമായ പടയൊരുക്കും നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസിനെ ആര്‍എസ്എസ് ഏജന്റ് എന്ന് വിളിച്ചതിന് എംഎല്‍എ അമാനുള്ള ഖാനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുമാര്‍ ബിശ്വാസ് പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അമാനുള്ള ഖാനെതിരെ പാര്‍ട്ടി നടപടി എടുത്തത്.


ഇതിനു പിന്നാലെയാണ് കപില്‍ മിശ്രയെ പാര്‍ട്ടി പുറത്താക്കിയത്. കുമാര്‍ ബിശ്വാസിന്റെ അടുത്ത അനുയായിയാണ് കപില്‍ മിശ്ര.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ