General News

ഒ രാജഗോപാലിന്റെ നേമത്തെ എംഎല്‍എ ഓഫീസിനു നേരെ ആക്രമണം

Sun, May 07, 2017

Arabianewspaper 327
ഒ രാജഗോപാലിന്റെ നേമത്തെ എംഎല്‍എ ഓഫീസിനു നേരെ ആക്രമണം

ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിന്റെ നേമത്ത ഓഫീസിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ബൈക്കിലെത്തിയ സംഘം ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു.


മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ വിന്‍ഡ് ഷീല്‍ഡും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഓഫീസില്‍ രാത്രി പന്ത്രണ്ടു വരെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായും ഏതാണ്ട് ഒന്നരയോടൊയാണ് ശബ്ദം കേട്ടതെന്ന് അയല്‍ക്കാര്‍ പറയുന്നു. ബൈക്കിലെത്തിയ സംഘം പാഞ്ഞു പോയതായും ഇവര്‍ പറയുന്നു. മുറിയിലെ ജനലുകളും ബോര്‍ഡുകളും, ബാനറുകളും അടിച്ചു നശിപ്പിച്ച നിലയിലാണ്.


നേമത്ത് ബിജെപി, സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് രാജഗോപാല്‍ പറഞ്ഞു. കെട്ടിടത്തിന്റെ വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നുണ്ട്.

Tags : O Rajagopal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ