General News

മഹാരാജാസില്‍ നിന്നും പിടിച്ച ആയുധങ്ങളെ ചൊല്ലി തര്‍ക്കം രൂക്ഷം

Sun, May 07, 2017

Arabianewspaper 360
മഹാരാജാസില്‍ നിന്നും പിടിച്ച ആയുധങ്ങളെ ചൊല്ലി തര്‍ക്കം രൂക്ഷം

എറണാകുളം മഹാരാജാസ് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തവ മാരാകായുധങ്ങളാണെന്ന് പോലീസ് എഫ്‌ഐആറില്‍ ഉണ്ടായിട്ടും നിയമസഭയില്‍ ഇക്കാര്യത്തില്‍ സത്യാവസ്ഥ മറച്ചു വെച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് വാര്‍ക്കപ്പണിക്കുള്ള ഉപകരണങ്ങളാണെന്ന് പറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.



എസ്ഫ്‌ഐ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് പോലീസ് ഇരുമ്പു പൈപ്പുകളും, ദണ്ഡുകളും, വെട്ട് കത്തി, കുറുവടി, മുളവടി പട്ടിക കഷ്ണങ്ങള്‍ എന്നിവ കണ്ടെടുത്തത്.


പലതിന്റെയും പിടിയില്‍ തുണികൊണ്ട് കൈപ്പിടി പോലെ ഉണ്ടാക്കിയിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച കേസിലെ പ്രതി താമസിച്ചിരുന്ന മുറിയാണിത്.


അവധിയായതിനാല്‍ കോളേജ് അടച്ചിട്ടിരിക്കുകയായിരുന്നു. ഹോസ്റ്റലില്‍ ആരും താമസമില്ല. ഇതിനിടയില്‍, മുറിയുടെ മുകളില്‍ പുറത്ത് നിന്നും ഏണി ചാരിയ നിലയിലും ഓടിളക്കി മാറ്റിയതും ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന പോലീസ് സ്ഥലത്തെത്തി നടത്തിയ റെയ്ഡിലാണ് മുറിയില്‍ നിന്നും ഇത്രയും ആയുധങ്ങള്‍ കണ്ടെടുത്തത്.


സംഭവത്തില്‍ പോലീസ് ഇന്ത്യന്‍ ആംസ് ആക്ട് പ്രകാരം കേസ് എടുത്തു. സെക്ഷന്‍ 21,27 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി മാരാകായുധം സൂക്ഷിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.


എന്നാല്‍, മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് വാര്‍ക്കപ്പണിക്കുള്ള ആയുധങ്ങളായിരുന്നു പിടികൂടിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു എന്നാണ്.


മാരാകായുധങ്ങളാണ് പിടികൂടിയതെന്നും സാധാരണ നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന കമ്പികളുടേയും പൈപ്പുകളുടേയും അവശിഷ്ടങ്ങളാണ് ആയുധമാക്കിമാറ്റിയിരിക്കുന്നതെന്ന വിവക്ഷയിലാണ് എഫ്‌ഐആര്‍ എന്നിരിക്കെ സഭയെ മുഖ്യമന്ത്രി അസത്യ പ്രസ്താവന നടത്തിയും ആയുധ വകുപ്പ് പ്രകാരം കേസ് എടുത്ത കാര്യം മറച്ചു വെച്ചും സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


പിടി തോമസ് എംഎല്‍എയാണ് മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ ബോബും വടിവാളും സൂക്ഷിച്ചെന്ന ആരോപണം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബോംബും വടിവാളും ഒന്നും ഇല്ലായിരുന്നു വാര്‍ക്കപ്പണിക്കുള്ള സാധനങ്ങളാണ് ഇതെന്ന് പറഞ്ഞ് സംഭവത്തെ ന്യായികരിക്കാനും ലഘുകരിക്കാനും ശ്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചത്.


സഭയെ തെറ്റിദ്ധരിപ്പിച്ചതന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു,

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ