General News

സിന്ധു ജോയി വിവാഹിതയാകുന്നു

Sun, May 07, 2017

Arabianewspaper 793
സിന്ധു ജോയി വിവാഹിതയാകുന്നു

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു ജോയി ഇനി കുടുംബിനി. വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സിന്ധു ജോയിക്ക് വരനാകുന്നത് മുന്‍ മാധ്യമ പ്രവര്‍ത്തകനും യുകെയില്‍ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബാണ്.


സിന്ധു ജോയിയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചിരിക്കുന്നത്. ഈ മാസം 27 ന് വിവാഹം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വെച്ചാണ് വിവാഹമെന്നും സിന്ധു പറയുന്നു.


ശാന്തിമോന്‍ ജേക്കബുമായുള്ള ചിത്രങ്ങളും സിന്ധു ഷെയര്‍ ചെയ്തിട്ടുണ്ട്. സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത ശേഷം പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ട സിന്ധു ജോയി സാമുഹ്യ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്.


സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ വെച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. പതിനഞ്ച് വര്‍ഷമായി ശാന്തിമോന്‍ ജേക്കബ് ലണ്ടനിലാണ്. ദീപികയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍, ഹ്യും ടെക്‌നോളജീസ് സിഇഒ ആണ്.


സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇരുവരും.

Tags : Sindhu Joy 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ