General News

ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ച് ഉത്തരവ് ഇറങ്ങി

Sat, May 06, 2017

Arabianewspaper 743
ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ച് ഉത്തരവ് ഇറങ്ങി

ടിപി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമന ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് ലഭിച്ചാലുടന്‍ താന്‍ പോലീസ് ആസ്ഥാനത്തെത്തി ചുമതലയേല്‍ക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നിലവില്‍ പോലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചും ഉത്തരിവിട്ടിട്ടുണ്ട്.


തന്നെ നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ നേരത്തെ, സെന്‍ട്രല്‍ അപലറ്റ് ട്രൈബ്യുണലിലും ഇവിടെ കേസ് തള്ളിയപ്പോള്‍ ഹൈക്കോടതിയിലും തുടര്‍ന്ന് ഇവിടേയും കേസ് പരിഗണിക്കാതെ വന്നപ്പോള്‍ സുപ്രീം കോടതിയേയും സമീപിക്കുകയായിരുന്നു.


സുപ്രീം കോടതി സെന്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. എന്നാല്‍, ഉത്തരവ് നടപ്പിലാക്കാതെ പന്ത്രണ്ട് ദിവസത്തോളം സര്‍ക്കാര്‍ വൈകിപ്പിച്ചു,. ഇതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ സുപ്രീം കേടാടതിയെ സമീപിക്കുമെന്ന് സൂചന നല്‍കി. ഇതിനിടെ. സര്‍ക്കാര്‍ വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. പകരം, സെന്‍കുമാറിനെ ഉടനെ നിയമിക്കണമെന്നും ഉത്തരവ് നടപ്പിലാക്കിയെങ്കില്‍ എന്താ ചെയ്യേണ്ടതെന്ന് അറിയാമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനൊപ്പം കോടതി ചെലവായി 25,000 രൂപ അടയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കി.


ഇതിനെ തുടര്‍ന്ന് , സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ