General News

ബിജെപി പ്രശംസ; വനിത ലീഗ് അദ്ധ്യക്ഷയെ നീക്കി

Sat, May 06, 2017

Arabianewspaper 749
ബിജെപി പ്രശംസ; വനിത ലീഗ് അദ്ധ്യക്ഷയെ നീക്കി

ബിജെപിക്ക് പ്രവര്‍ത്തന ഫണ്ട് നല്‍കുകയും പാര്‍ട്ടിയെ പ്രശംസിക്കുകയും ചെയ്ത വനിതാ ലീഗ് അദ്ധ്യക്ഷ ഖമറുന്നീസ അന്‍വറിനെ പുറത്താക്കി. പകരം ചുമതല കെപി മറിയുമ്മയ്ക്ക് നല്‍കി.


ബിജെപിയുടെ പവര്‍ത്തന ഫണ്ട് ഉദഘാടനം തിരൂരിലെ ഖമറുന്നീസയുടെ വീട്ടില്‍ നടന്ന ചടങ്ങിലാണ് നിര്‍വഹിച്ചത്. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നു വരുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വളര്‍ച്ചയ്ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ബിജെപിക്ക് ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഖമറുന്നീസ പറഞ്ഞിരുന്നു.


സംഭവം വിവാദമായതോടെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളെ വീട്ടില്‍ ചെന്ന് കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അണികള്‍ ശക്തമായ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയതോടെയാണ് ഖമറുന്നീസയെ പുറത്താക്കാന്‍ ലീഗ് നേതൃത്വം തീരുമാനം എടുത്തത്.


ഖമറുന്നീസയുടെ നടപടി ബിജെപിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ മൈലേജ് ലഭിക്കാന്‍ ഇടയാക്കിയെന്ന് ലീഗ് വിലയിരുത്തുന്നു. നേരത്തെ, വനിതാ ലീഗ് പ്രതിനിധിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്ത വിഷയത്തിലും മറ്റും ഖമറുന്നീസ ലീഗ് നേതൃത്വത്തിനെതിരെ നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ നീക്കം ചെയ്യുന്നതെന്നും സൂചയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ