General News

റിപ്പബ്ലിക് എത്തി, വിവാദ വെളിപ്പെടുത്തലുകളുമായി ചാനല്‍ യുദ്ധം

Sat, May 06, 2017

Arabianewspaper 1002
റിപ്പബ്ലിക് എത്തി, വിവാദ വെളിപ്പെടുത്തലുകളുമായി ചാനല്‍ യുദ്ധം

ശനിയാഴ്ച രാവിലെ പത്തു മണിക്ക് അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവി എന്ന വാര്‍ത്ത ചാനല്‍ സംപ്രേഷണം ആരംഭിച്ചത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും ബിഹാറിലെ സിവാനില്‍ നിന്നുള്ള മാഫിയ നേതാവും മുന്‍ എംപിയുും എംഎല്‍എയുമായ മുഹമ്മദ് ഷഹാബുദ്ദിനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് റിപ്പബ്ലിക് ഉദ്ഘാടന ദിവസം പുറത്തു വിട്ടത്. എന്നാല്‍,. ലാലു ആരോപണങ്ങള്‍ നിഷേധിച്ചു., ഷഹാബുദ്ദിന്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് സംസാരിച്ചതെന്നാണ് ലാലു പറയുന്നത്. പിന്നീട്. തീഹാര്‍ ജയിലില്‍ കിടക്കുമ്പോഴാണ് സംസാരിച്ചതെന്നും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തീഹാര്‍ ജയിലെന്നും ലാലു പറയുന്നു.


എന്നാല്‍, ടെലിഫോണ്‍ സ,ംഭാഷണത്തില്‍ സിവാന്‍ ജയിലിലാണെന്ന പരാമര്‍ശം ഉണ്ട്.. ദസറ സമയത്താണെന്നും സംഭാഷണത്തില്‍ നിന്നും വ്യക്തമാണെന്നും വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു.


45 കേസുകളില്‍ വിചാരണ നേരിട്ട് ജയില്‍ കിടക്കുന്ന ഷഹാബുദ്ദിനുമായി ടെലിഫോണില്‍ ലാലു സംസാരിക്കുന്നതാണ് റിപ്പബ്ലിക് ചാനല്‍ പുറത്തു വിട്ടത്.


ലാലുവിന്റെ പാര്‍്ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച വിജയിച്ച ഷഹാബുദ്ദീന്‍ രാജ്യത്തെ ഏറ്റവും വലിയ ക്രിമിനില്‍ രാഷ്ട്രീയക്കാരനാണ്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കേസുകളില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലിലാണ് ഇദ്ദേഹം. ബീഹാറില്‍ വീണ്ടും ലാലുവിന്റെ പാര്‍ട്ടിക്ക് ഭരണ പങ്കാളിത്തം ലഭിച്ചപ്പോള്‍ സ്മാര്‍ട് ഫോണ്‍ തുടങ്ങിയ സ,ൗകര്യങ്ങളാണ് ഇയാള്‍ക്ക് ജയിലില്‍ ലഭിച്ചത്.


2016 സെപ്തംബറില്‍ പാട്‌നയിലെ ജയിലില്‍ നിന്നും ഡെല്‍ഹിയിലെ തീഹാര്‍ ജയിലിലേക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇയാളെ മാറ്റി.


സിവാനി ജയില്‍ നിന്നും സമാന്തര സര്‍ക്കാര്‍ ഭരണം നടത്തുകയാണെന്നാണ് ആരോപണം ഉയര്‍ന്നു വരുന്നത്. ലാലുവിന്റെ മകന്‍ ഉപമുഖ്യമന്ത്രിയായതിനാല്‍ ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ഷഹാബുദ്ദിന് സാധിക്കുമെന്നും ആരോപണം ഉയരുന്നു.


സംസ്ഥാനത്തെ ഒരു എസ് പി യെ സ്ഥലം മാറ്റണമെന്നാണ് ഷഹാബുദ്ദിന്‍ ലാലുവിനോട് ടെലിഫോണില്‍ പറയുന്നത്. ബീഹാറില്‍ ജംഗീള്‍ രാജാണെന്ന ആരോപണത്തിന് അടിത്തറയേകുന്നതാണ് ഈ വെളിപ്പെടുത്തലെന്നും അഭിപ്രായം ഉയരുന്നു.


അര്‍ണബിന്റെ പുതിയ ചാനല്‍ ലാലുവിനെതിരെയുള്ളു വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതോടെ ശനിയാഴ്ച രാവിലെ തന്നെ മറ്റ് ഇംഗ്ലീഷ് ചാനലുകളും വിവിധ എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളും വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നു.


അര്‍ണബ് നേരത്തെ, ജോലി ചെയ്തിരുന്ന ടൈംസ് നൗവാണ് കാശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളാണെന്ന വെളിപ്പെടുുത്തല്‍ നടത്തിയത്. രാജ്യത്തെ ഇംഗ്ലീഷ് വാര്‍ത്ത ചാനലുകള്‍ മുന്‍ നിരയിലുള്ളത് ടൈംസ് നൗവാണ്. ഈ സ്ഥാനം അര്‍ണബിന്റെ പുതിയ ചാനല്‍ തട്ടിയെടുക്കുമെമന്ന ആശങ്ക ടൈംസ് നൗവിനുണ്ട്.


ടൈംസ് നൗവില്‍ നിനനും അര്‍ണബ് ഗോസാമി രാജിവെച്ച് ആറു മാസത്തിനുള്ളിലാണ് പുതിയ ചാനല്‍ രംഗത്ത് വരുന്നത്. ബിജെപി എംപി രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്നാണ് അര്‍ണബ് ചാനല്‍ തുടങ്ങിയത്. ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യുസുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഇതു കൂടാതെ എല്ലാ സംസ്ഥാനങ്ങളിലേയും പാദേശിക ടിവി ചാനലുമായി ചേര്‍ന്നുള്ള വാര്‍ത്ത പങ്കാളിത്ത സഹകരണവുമുണ്ട്. ഇതു കൂടാതെ മറ്റ് രാജ്യങ്ങളിലെ ടെലിവിഷന്‍ ചാനലുകളുമായി സമാനമായ രീതിയിലുള്ള വാര്‍ത്ത പങ്കുവെയ്ക്കല്‍ കരാറുകളുണ്ട്.


റിപ്പബ്ലിക് ചാനല്‍ വന്നതോടെ ഇംഗ്ലീഷ് വാര്‍ത്താ മാധ്യമങ്ങളില്‍ കടുത്ത കഴുത്തറപ്പന്‍ മത്സരത്തിന് തുടക്കമിടുകയാണ്. ഇന്ത്യാ ടുഡെയും ടൈംസ് നൗ ചാനലുമാണ് മത്സരത്തില്‍ കളത്തിലുള്ളത്.  അര്‍ണബ് ഉപയോഗിച്ച ചില ഹിറ്റ് ശൈലികളുടെ പേറ്റന്റ് ആവശ്യപ്പെട്ട് ടൈംസ് നൗ വന്നതും മത്സരത്തിന്റെ ചൂടും വാശിയും ഏറുവാന്‍ സഹായിച്ചു. ദ നേഷന്‍ വാണ്ട്‌സ് ടു നോ എന്ന ശൈലി ഉപയോഗിക്കരുതെന്ന് ടൈംസ് നൗ വക്കീല്‍ നോട്ടീസിലൂടെ അറിയിച്ചു, ഇത് ആരുടെയും കുത്തകയല്ലെന്നും ആര്‍ക്കും ഉപയോഗിക്കാമെന്ന് അര്‍ണബ് തിരിച്ചടിച്ചു. എന്നാല്‍, ചെറിയ മാറ്റത്തോടെ പരസ്യങ്ങളില്‍ ഈ വാചകം ഉപയോഗിക്കുകയാണ് അര്‍ണബ് ചെയ്തത്.Tags :  
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ