General News

ബിജെപി പ്രശംസ; വനിതാ നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധം അടങ്ങുന്നില്ല

Sat, May 06, 2017

Arabianewspaper 721
ബിജെപി പ്രശംസ;  വനിതാ നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധം അടങ്ങുന്നില്ല

ബിജെപി ഫണ്ട് പിരിവ് പരിപാടിയില്‍ പങ്കെടുക്കുകയും പ്രശംസിക്കുകയും ചെയ്ത വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ ഖണറൂന്നിസ അന്‍വറിന്റെ പ്രസ്താവന നാണം കെടുത്തിയെന്ന് മറ്റ് വനിതാ ലീഗ് നേതാക്കള്‍.


ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ഉന്നത നേതാക്കളുടെ സമ്മതത്തോടെയാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഖമറുന്നീസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


എന്നാല്‍, ഖേദം പ്രകടനത്തില്‍ ഒതുങ്ങില്ല കാര്യങ്ങളെന്നാണ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പറയുന്നു. ബിജെപി-സംഘ പരിവാര്‍ പ്രത്യയശാസ്ത്രത്തോട് ഒരുതരത്തിലും .യോജിക്കാനാവില്ലെന്നും വനിതാലീഗിനേറ്റ പ്രഹരമാണ് ഖമറൂന്നീസയുടെ പ്രസ്താവനയെന്നും ഇവര്‍ പറഞ്ഞു.


ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വികസനത്തിന് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍്ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് ചെറിയ ഒരു തുക സംഭാവന ചെയ്യുകയാണെന്നും ഖമറൂന്നിസ അന്‍വര്‍ പറഞ്ഞു,


ബിജെപി സംസ്ഥാന ഫണ്ട് ശേഖരണം തിരൂരില്‍ വെച്ച് ഖമറൂന്നീസയുടെ വീട്ടില്‍ വെച്ച് നടന്നത്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ