General News

അയല്‍രാജ്യങ്ങള്‍ക്കായുള്ള ജിസാറ്റ് -9 വിജയകരമായി വിക്ഷേപിച്ചു

Fri, May 05, 2017

Arabianewspaper 847
അയല്‍രാജ്യങ്ങള്‍ക്കായുള്ള ജിസാറ്റ് -9 വിജയകരമായി വിക്ഷേപിച്ചു

ദക്ഷിണേഷ്യയിലെ സൗഹൃദ രാജ്യങ്ങള്‍ക്കുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് -9 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് ജി സാറ്റ് 9 വിക്ഷേപിച്ചത്


ഭൂട്ടാന്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ ഉപഗ്രഹം വളരെയധികം പ്രയോജനം ചെയ്യും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഇന്ത്യന്‍ സര്‍ക്കാരിനേയും അഭിനന്ദിച്ചു നേപ്പാള്‍, ശ്രീലങ്ക, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും 450 കോടി രൂപ ചിലവിട്ട് ഇന്ത്യ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഗുണഭോക്താക്കളാകും.


ഉപഗ്രഹ വി്‌ക്ഷേപ സമയത്ത് ദക്ഷിണേഷ്യയിലെ രാജ്യങ്ങളുടെ തലവന്‍മാരുമായി മോഡി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. സമാധാനത്തിനും, സമൃദ്ധിക്കും അഭിവൃദ്ധിക്കുമായി ഒറാറ്റ രാജ്യമായി എല്ലാ രാജ്യങ്ങളും നിലകൊള്ളുമെന്ന് മോഡി പറഞ്ഞു


പാക്കിസ്ഥാാന്‍ ഒഴികെയുള്ള എല്ലാ അയല്‍ രാജ്യങ്ങളും ഇന്ത്യ മുന്നോട്ട് വെച്ച ഈ പദ്ധതിയില്‍ ഉണ്ട.് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവും ഈ നീക്കത്തിലൂടെ മോഡി മുന്നേട്ട് വെയ്ക്കുന്നു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ