General News

കന്നട ടിവി സീരിയല്‍ നടി കാറപകടത്തില്‍ മരിച്ചു

Fri, May 05, 2017

Arabianewspaper 819
കന്നട ടിവി സീരിയല്‍ നടി കാറപകടത്തില്‍ മരിച്ചു

പ്രമുഖ കന്നട ടിവി സീരിയല്‍ നടി രേഖ സിന്ധു കാറപകടത്തില്‍ മരിച്ചു. ചെന്നൈ -ബംഗലൂര്‍ ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെ 2.30 നാണ് അപകടം. വെല്ലൂരില്‍ വെച്ച് രേഖയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.


22 കാരിയായ രേഖയ്ക്ക് ഒപ്പം മൂന്നു സുഹൃത്തുക്കളും കാറിലുണ്ടായിുന്നു. ഇവരും മരിച്ചു. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് പോലീസ് കരുതുന്നു.


തമിഴ് സീരിയലിലെ ചീത്രീകരണത്തിനു ശേഷം ബംഗലൂര്‍ക്ക് മടങ്ങവെയാണ് അപകടം.


അതേസമയം, സോഷ്യല്‍ മീഡിയയില്‍ രേഖ കൃഷ്ണ എന്ന നടി കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനെ തുടര്‍ന്ന് തനിക്ക് കുഴപ്പമില്ലെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ ഇവര്‍ അറിയിച്ചു.


 


Tags : TV actress 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ