General News

സുപ്രീം കോടതി വിധി അനുസരിക്കുക മാത്രം പോംവഴി, കോടതിയെ ചൊടിപ്പിച്ചത് ഇന്നലെ നടത്തിയ അഴിച്ചു പണി

Fri, May 05, 2017

Arabianewspaper 796
സുപ്രീം കോടതി വിധി അനുസരിക്കുക മാത്രം പോംവഴി, ഉത്തരവ് ഉടന്‍
ടി പി സെന്‍കുമാറിന്റെ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പോംവഴിയെന്ന് നിയമ വിദഗ്ദ്ധര്‍. ചൂണ്ടിക്കാട്ടുന്നു. ഇന്നു തന്നെ സെന്‍കുമാറിനെ നിയമിച്ച് തിങ്കളാഴ്ച ഉത്തരവിന്റെ കോപ്പി സ്ര്രപീം കോടതിയില്‍ എത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച നിയമോപദേശം.

വിധി നടപ്പാക്കതെ വ്യക്തത തേടിയെത്തിയ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. പോലീസ് ആസ്ഥാനത്ത് വിവാദ ഉദ്യോഗസഥനായ ടോമിന്‍ തച്ചങ്കരിയെ വ്യാഴാഴ്ച നിയമിച്ചതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്.

പന്ത്രണ്ട് ദിവസമായി കോടതി വിധി നടപ്പാക്കാതെ നീട്ടിക്കാണ്ടു പോയ സര്‍ക്കാര്‍ പോലീസ് തലപ്പത്ത് അഴിച്ചു പണി നടത്തിയത് സെന്‍കുമാറിന്റെ അഭിഭാഷകനായ ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശനം തുടങ്ങിയപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹര്ജി പിന്‍വലിക്കാമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. എന്നാല്‍, അതു വേണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നായിരുന്നു ജസ്റ്റീസ് മദന്‍ കെ ലോകുര്‍ പറഞ്ഞു സുപ്രീം കോടതി വിധി നടപ്പാക്കി ഉത്തരവ് സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശവും നല്‍കി.

കോടതി വിധി നടപ്പാക്കത്തത് ചീഫ് സെക്രട്ടറിയാണെന്നും അവരെ വിളിച്ചു വരുത്തി ശാസിക്കണമെന്നും സെന്‍കുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച വരെ സാവകാശം നല്‍കുമെന്നും ഇതിനു ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ