General News

ഡിജിപി: വ്യക്തത തേടിയുള്ള ഹര്‍ജി സുപ്രീം കോടതി ചെലവു സഹിതം തള്ളി

Fri, May 05, 2017

Arabianewspaper 624
ഡിജിപി: വ്യക്തത തേടിയുള്ള ഹര്‍ജി സുപ്രീം കോടതി ചെലവു സഹിതം തള്ളി

ഡിജിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കാനുള്ള സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി കേരള സര്‍്ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.


വിധി.യില്‍ വ്യക്തത തേടി ഹര്‍ജി നല്‍കിയതിനെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ഇത്തരമൊരു ഹര്‍ജിയുമായി വന്നതിന് 25,000 രൂപ പിഴയായി അടയ്ക്കണമെന്നും വിധി നടപ്പായില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും സുപ്രീം കോടതി ജഡ്ജി മദന്‍ ലൊകുര്‍ പറഞ്ഞു.


സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ ഹര്ജി തള്ളിയത്. ഇതിനൊപ്പം സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.


ആദ്യ വിധി വന്ന് പതിനാലു ദിനം കഴിഞ്ഞിട്ടും കേരള സര്‍്ക്കാര്‍ ഉത്തരവ് നടപ്പാക്കാതെ നിയമനം നീട്ടിക്കൊണ്ടു പോകുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നത്.


 

Tags : DGP  SC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ