Entertainment News

ഐമയ്ക്ക് അരക്കിലോ സ്വര്‍ണം സമ്മാനം

Thu, May 04, 2017

Arabianewspaper 2561
ഐമയ്ക്ക് അരക്കിലോ സ്വര്‍ണം സമ്മാനം

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചലച്ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഐമ റോസ്മി സെബാസ്റ്റ്യന് അരക്കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചു.


മലബാര്‍ ഗോള്‍ഡ് ജ്വലരി അക്ഷയ തൃതീയയോട് അനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലാണ് ഐമയ്ക്ക് നറുക്കു വീണത്. ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ടുമെന്റിലാണ് നറുക്കെടുപ്പ് നടന്നത്.


യുഎയില്‍ ജനിച്ചു വളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ വിദ്യാര്‍്ത്ഥിനിയാണ്. ഷാര്‍ജയില്‍ കലാമണ്ഡലം ജിഷയുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്ന ഐമ ആകസ്മികമായാണ് നിവിന്‍ പോളി നായകനായി അഭിനയിച്ച ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. നിവിന്റെ സഹോദരിയുടെ വേഷമാണ് ഐമ അഭിനയിച്ചത്. സൂപ്പര്‍ ഹിറ്റായിരുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ ലാല്‍ ചിത്രത്തിലും ഐമ അഭിനിയിച്ചിരുന്നു.


ഐമയുടെ മാതാപിതാക്കള്‍ കഴിഞ്ഞ 23 വര്‍ഷമായി ഷാര്‍ജയിലാണ് താമസം. യുഎഇ തനിക്ക് സൗഭാഗ്യ നാടാണെന്ന് ഐമ പറയുന്നു. അക്ഷയ തൃതീയയുടെ അന്ന് അച്ഛനും അമ്മയും വജ്ര മോതിരവും, സ്വര്‍ണ കമ്മലും, പാദസ്വരവും, മാലയും വാങ്ങി. തനിക്കും തന്റെ മറ്റ് രണ്ട് സഹോദരിമാര്‍ക്കും വേണ്ടിയാണ് ഇത് വാങ്ങിച്ചത്. മലബാര്‍ ജ്വലറിയുടെ ഷാര്‍ജ ശാഖയില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം വാങ്ങിയ്ത.


അക്ഷയ തൃതീയ സൗഭാഗ്യം കൊണ്ടുവരുന്ന സുദിനമാണെന്നാണ് ഇന്ത്യയിലെ വിശ്വാസം.


അക്ഷയ തൃതീയയോട് അനുബന്ധിച്ച നടന്ന പ്രമോഷന്റെ ഭാഗമായി 30 കിലോ സ്വര്‍ണമാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സമ്മാനമായി നല്‍കിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ