General News

രണ്ടു പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മുറി, പ്രൈവറ്റ് ജെറ്റ്, റോള്‍സ് റോയ്‌സ്,. പോരാഞ്ഞ് കേരളത്തില്‍ നിന്നുള്ള പഞ്ചകര്‍മ തിരുമ്മുകാരിയും -ജസ്റ്റിന്‍ ബീബറിന്റെ വിഷ് ലിസ്റ്റ്

Thu, May 04, 2017

Arabianewspaper 1240
മുംബൈയിലെ പരിപാടിക്ക് എത്തുന്ന ജസ്റ്റിന്‍ ബീബറിന്റെ വിഷ് ലിസ്റ്റ്

കൗമരാ പോപ് താരം ജസ്റ്റിന്‍ ബിബറിന്റെ സംഗീത നിശയ്ക്ക് മുംബൈയില്‍ അരങ്ങൊരുകയാണ്. സംഗീത പരിപാടിയുടെ ഇവന്റ് മനേദജ്‌മെന്റ് സംഘം ഇത് ചരിത്രവിജയമക്കാന്‍ പരിശ്രമം തുടരുകയാണ്. ഇതിനിടയില്‍ ബിബറിന് ആവശ്യമായ സൗകര്യങ്ങളടങ്ങിയ ലിസ്റ്റും ലഭിച്ചു,


പല ആവശ്യങ്ങളും കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് സംഘാടകര്‍. രണ്ട് പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യണം. രണ്ട് റോള്‍സ് റോയിസ് കാറുകള്‍ വേണം. പ്രൈവറ്റ് ജെറ്റ് വേണം.


ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ ഈ രണ്ടു കാറുകളും ഒരേ സമയം ഉണ്ടാകും. യാത്രയ്ക്കിടെ കാറില്‍ മാറി കയറും. ഏത് വാഹനത്തിലാണെന്ന് അറിയാതിരിക്കാനാണിത്.


എന്നാല്‍, ഹോട്ടലില്‍ നിന്നും പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ചിലപ്പോള്‍ പറന്നിറങ്ങാനും സാധ്യതയുണ്ട്. ഇതിനായി ഹെലികോപ്ടര്‍ തയ്യാറാക്കി നിര്‍ത്തണം.


120 അംഗ സംഘമാണ് ബിബറിനൊപ്പം പരിപാടിക്ക് എത്തുക. ഇവര്‍ക്കായി 12 ലക്ഷ്വറി കാറുകളും രണ്ട് വോള്‍വോ ബസുകളും വേണം. അഞ്ചു ദിവസമാമ് ബിബര്‍ ഇന്ത്യയില്‍ ഉണ്ടാകുക.


ടേബിള്‍ ടെന്നീസ് കളിക്കാനുള്ള സൗകര്യം, പ്ലേ സ്റ്റേഷന്‍, ഗ്ലാസ് ഡോറുകളുള്ള റഫ്രജിറേറ്റര്‍, വാഷിംഗ് മെഷിന്‍, ഇങ്ങിനെ പോകുന്നു ലിസ്റ്റ്.


ഇതിനൊപ്പം ഫൈവ് സ്റ്റാര്‍ ഹോട്ടടലിലെ കര്‍ട്ടന്റെ നിറം വരെ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട് പര്‍പിള്‍ നിറത്തിലുള്ള കര്‍ട്ടനാണ് വേണ്ടത്. ലില്ലിപൂക്കള്‍ പാടില്ല. മുറിയിലെ സുഗന്ധം വനിലയായിരിക്കണം. മുഗള്‍ ശൈലിയിലുള്ള അക സൗന്ദര്യം വേണം.


യോഗ പരിശീലകന്‍, മസാജ് ചെയ്യാന്‍ ലൈസന്‍സുള്ള സ്ത്രീ. ഇതിനായി കേരളത്തില്‍ നിന്ന് പഞ്ചകര്‍മ ഉഴിച്ചില്‍ അറിയാവുന്ന സ്ത്രീയെ എത്തിക്കാനും സംഘാടകര്‍ തയ്യാറായിട്ടുണ്ട്.


ഭക്ഷണത്തിന്റെ ലിസ്റ്റ് ഇതിലും വ്യത്യസ്തമാണ്. സ്വിഡിഷ് മത്സ്യം ഒഴിച്ച്. ബാക്കി മുഴുവന്‍ ഭക്ഷണവും വെജിറ്റബിള്‍ മതി. ഏത്തപ്പഴം മുതല്‍ മുന്തിരി വരെയുള്ള ഫല വര്‍ഗങ്ങളുടെ ലിസ്റ്റും ഉണ്ട്.


പരിപാടി നടക്കുന്ന വേദിയിലെ സജ്ജീകരണങ്ങളില്‍ ഏറ്റവും പ്രധാനം സെല്‍ഫി എടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നതാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ