General News

ടീം ഇന്ത്യയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒപ്പൊ -കരാര്‍ 1,079 കോടി

Thu, May 04, 2017

Arabianewspaper 913
ടീം ഇന്ത്യയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒപ്പൊ -കരാര്‍ 1,079 കോടി

സഹാറയ്ക്കും സ്റ്റാര്‍ ഇന്ത്യക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒപ്പൊ എന്ന ചൈനീസ് മൊബൈല്‍ കമ്പനി. 2014 ല്‍ ഇന്ത്യയിലെത്തിയ മൊബൈല്‍ കമ്പനിയാണ് ഒപ്പൊ.


യുവാക്കളുടെ മനസിലേക്ക് നേരിട്ട് കയറാന്‍ ക്രിക്കറ്റാണ് ഏറ്റവും എളുപ്പമേറിയ മാര്‍ഗമെന്ന് മനസിലാക്കിയ കമ്പനി ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


സ്റ്റാര്‍ ഇന്ത്യയുടെ കരാര്‍ അവസാനിച്ചെങ്കിലും അവര്‍ കരാര്‍ പുതുക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ബിസിസിഐയിലെ പ്രശ്‌നങ്ങള്‍ മൂലമാണ് സ്റ്റാര്‍ വിട്ടു നിന്നത്.


പുതിയ കരാര്‍ അഞ്ചു വര്‍ഷത്തേക്കാണ്. കഴിഞ്ഞ ദിവസം ന്യുഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി. പുതിയ ജേഴ്‌സി അനാവരണം ചെയ്തു.


ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യ കളിക്കുന്ന കാര്യം ഇതേവരെ തീരുമാനിച്ചില്ലെങ്കിലും പുതിയ ജേഴ്‌സി അനാവരണം നടത്തുകയായിരുന്നു. മുമ്പത്തെതില്‍ നിന്നും കാര്യമായ വ്യത്യാസമില്ലാത്തതാണ് നീല നിറത്തില്‍ തന്നെയുള്ള ജേഴ്‌സി.


ഐസിസി ചാമ്പ്യന്‍ഷിപ്പിലെ ഒരോ മത്സരത്തിനും ഒപ്പൊ കമ്പനി ബിസിസിഐയ്ക്ക് 1.56 കോടി രൂപ വീതം നല്‍കും. അതേസമയം മറ്റു മത്സരങ്ങള്‍ക്ക് 4.61 കോടി രൂപ വീതമാകും നല്‍കുക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ