General News

ബോക്‌സ്ഓഫീസില്‍ ഏറ്റവും കുടുതല്‍ പണം വാരിയ ചിത്രം ഇനി ബാഹുബലി

Thu, May 04, 2017

Arabianewspaper 836
ബോക്‌സ്ഓഫീസില്‍ ഏറ്റവും കുടുതല്‍ പണം വാരിയ ചിത്രം ഇനി ബാഹുബലി

ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രത്തിന്റെ ചരിത്രതാളില്‍ ഇനി ഒന്നാമത്തെ പേര് ബാഹുബലി 2. റിലീസ് ചെയ്ത് ആറു ദിവസം കൊണ്ട് 792 കോടി രൂപ വാരിക്കൂട്ടിയാണ് ബാഹുബലി ചരിത്രമായത്.


അമീര്‍ ഖാന്റെ പികെ, ഡങ്കല്‍ തുടങ്ങിയ ചിത്രങ്ങളെയെല്ലാം കടത്തിവെട്ടിയാണ് ബാഹുബലി രണ്ട് ഒന്നാമതെത്തിയത്.


പികെയുടെ പേരിലുള്ള 742 കോടിയായിരുന്നു ഇതേവരെയുള്ള ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നാം സ്ഥാനം. അമീര്‍ഖാന്റെ തന്നെ ഡങ്കല്‍ നേടിയ 718 കോടി നേരത്തെ തന്നെ ബാഹുബലി തകര്‍ത്തിരുന്നു.


ആയിരം കോടി തികയ്ക്കുന്ന ആദ്യ ചിത്രമെന്ന അപൂര്‍വ ബഹുമതിയാണ് ബാഹുബലിയെ കാത്തിരിക്കുന്ന്ത്. ഇന്ത്യയില്‍ ന്ിന്നും മാത്രം 624 കോടിയാണ് വാരിയത്.


അഞ്ഞൂറു കോടി ക്ലബില്‍ ഇടംപിടിച്ച വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ ബാഹുബലി ഒന്നും രണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്. ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പ് ഇതിനകം 375 കോടി കവിഞ്ഞു. ബാഹുബലി ഒന്നാം ഭാഗം 605 കോടിയാണ് നേടിയത്.


സല്‍മെന്റെ ബജ്രംഗി ഭായിജാന്‍ 605 കോടിയും ധൂം 3 585 ഉം സുല്‍ത്താന്‍ 584 ഉം നേടിയിട്ടുണ്ട്.


 

Tags : Bahubali 2 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ