General News

അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവി വെള്ളിയാഴ്ച മുതല്‍

Thu, May 04, 2017

Arabianewspaper 432
അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവി വെള്ളിയാഴ്ച മുതല്‍

നാന്നൂറിലേറെ ടിവി ന്യൂസ് ചാനലുകളുള്ള ഇന്ത്യയുടെ ബ്രോഡ്കാസ്റ്റി്ംഗ് ജേര്‍ണലിസ്റ്റ് മേഖലിലേക്ക് ഒരു ചാനല്‍ കൂടി. പ്രമുഖ വാര്‍ത്താ അവതാരകനായ അര്‍ണബ് ഗോസാമി ഗ്രൂപ്പ് എഡിറ്റര്‍ ആയിട്ടുള്ള റിപ്പബ്ലിക് എന്ന ചാനലാണ് വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.


3500 കോടിയുടെ വാര്‍ത്താ ടെലിവിഷന്‍ ചാനല്‍ വ്യവസായ മേഖലയിലേക്ക് അര്‍ണബിന്റെ ഉടമസ്ഥതിയിലുള്ള എആര്‍ജി ഔട്ട്‌ലിയര്‍ ബിജെപി എംപി രാജിവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വീസ് എന്നിവരുടെ ഓഹരി നിക്ഷേപങ്ങളോടെയാണ് റിപ്പബ്ലിക് യാഥാര്‍ത്ഥ്യമാകുന്നത്.


രാജ്യത്തെ നമ്പര്‍ വണ്‍ ഇംഗ്ലീഷ് ചാനലായ ടൈംസ് നൗ വില്‍ നിന്നും രാജിവെച്ച ശേഷമാണ് അര്‍ണബ് പുതിയ ചാനലിന്റെ പണിപ്പുരയിലേക്ക് നീങ്ങിയത്.


ദി നേഷന്‍ വാണ്ട്‌സ് ടു നോ എന്ന പ്രയോഗം വാര്‍ത്താധിഷ്ഠിത ചര്‍ച്ചകള്‍ക്കിടെ പ്രയോഗിച്ചിരുന്നത് ഹിറ്റായിരുന്നു. ഈ ടാഗ് ലൈന്‍ റിപ്പബ്ലിക് ചാനല്‍ ഉപയോഗിക്കുന്നതിനെതിരെ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ജെയിന്‍ ഗ്രൂപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇത് അര്‍ണബ് തള്ളി. ഈ പ്രയോഗത്തിന് ആര്‍ക്കും അവകാശമില്ലെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇത് ഉപയോഗിക്കാമെന്നായിരുന്നു അര്‍ണബിന്റെ മറുപടി.


റിപ്പബ്ലിക്കിന്റെ വരവിനെ ഇന്ത്യ ടുഡെയുള്ള എതിരാളികള്‍ ആശങ്കയോടെയാണ് കാണുന്നത്. മുംബൈയാണ് റിപ്പബ്ലിക്കിന്റെ ആസ്ഥാനം. രാജ്യത്തെ വിവിധ ചാനലുകളില്‍ നിന്ന് മുന്നൂറോളം പേരെയാണ് റിപ്പബ്ലിക് ജോലിക്ക് എടുത്തിരിക്കുന്നത്.


നൂറു കോടിയോളം രൂപ ചെലവഴിച്ചാണ് ചാനല്‍ സംരംഭം തുടങ്ങിയിരിക്കുന്നത്. അതേസമയം., ചാനലിന് റിപ്പബ്ലിക് എന്ന് പേരിട്ടത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി സുബ്ര്ഹ്മണ്യന്‍ സ്വാമി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ