Vehicle News

ഓട്ടോ റിക്ഷ സ്‌കോര്‍പിയോയുടെ മോഡലാക്കിയ സുനിലിന് മഹീന്ദ്രയുടെ മുതലാളി വിളിച്ച് നല്‍കിയ സമ്മാനം

Thu, May 04, 2017

Arabianewspaper 1386
ഓട്ടോ റിക്ഷ സ്‌കോര്‍പിയോയുടെ മോഡലാക്കിയ സുനിലിന് മഹീന്ദ്രയുടെ മുതലാളി വിളിച്ച് നല്‍കിയ സമ്മാനം

തന്റെ ഓട്ടോ റിക്ഷയെ മഹീന്ദ്ര സ്‌കോര്‍പിയ മോഡലിലേക്ക് രൂപമാറ്റം വരുത്തി സുനില്‍ എന്ന മലയാളി ഓട്ടോ ഡ്രൈവറെ മഹീന്ദ്ര കമ്പനിയുടെ ഉടമ ആനന്ദ് മഹീന്ദ്ര നേരിട്ട് വിളിച്ചു വരുത്തി ആ ഓട്ടോ വാങ്ങി പകരം നല്‍കിയത് സുപ്രൊ മിനി ട്രക്ക്.


സുനിലിന്റെ ഓട്ടോ റിക്ഷ സ്‌കോര്‍പിയോ മോഡലില്‍ രൂപമാറ്റം വരുത്തിയുള്ള ചിത്രം സോ്ഷ്യല്‍ മീഡിയയില്‍ കണ്ടതോടെയാണ് ആനന്ദ് മഹിന്ദ്ര ഇതിന്റെ ഉടമസ്ഥനെ തേടിയത്.


മഹീന്ദ്രയുടെ മ്യൂസിയത്തില്‍ ഇത് പ്രദര്‍ശിപ്പിക്കാമെന്നും പകരം ഇതിന്റെ ഉടമയ്ക്ക് സുപ്രൊ മിനി ട്രക്ക് നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. മഹീന്ദ്ര ടീം സുനിലിനെ കണ്ടെത്തുകയും പറഞ്ഞു പോലെ മിനി ട്രക്ക് പകരം നല്‍കി സ്‌കോര്‍പിയോ ഓട്ടോ കൊണ്ടു പോകുകയും ചെയ്തു.


സ്‌കോര്‍പിയോ മോഡല്‍ ജനപ്രിയമാണെന്നതിന് തെളിവാണ് ഇത്തരം അനുകരണങ്ങള്‍ കാണിക്കുന്നതെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു,



Tags : Scorpio 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ