General News

കോണ്‍ഗ്രസിന്റെ സഹായം കേരള കോണ്‍ഗ്രസിന് ആവശ്യമില്ല -മാണി

Thu, May 04, 2017

Arabianewspaper 683
കോണ്‍ഗ്രസിന്റെ സഹായം കേരള കോണ്‍ഗ്രസിന് ആവശ്യമില്ല -മാണി

കോട്ടയത്തെ ജില്ലാ പഞ്ചാചയത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ വിജയിച്ചതിനു ശേഷം ആദ്യമായി കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അഭിപ്രായം പറഞ്ഞു.


തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ലെന്നാണ് മാണി രോഷത്തോടെ പറഞ്ഞത്. സിപിഎമ്മിനെ തൊടുന്നത് അപരാധമായി കാണുന്നില്ലെന്നും മാണി പറഞ്ഞു. കോട്ടയത്തെ രാഷ്ട്രീയ നീക്കം പ്രാദേശിക തലത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ ധാരണ മാത്രമാണെന്നും ഇങ്ങിനെ സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും മാണി പറഞ്ഞു,.


കോട്ടയത്തെ രാഷ്ട്രീയ നീക്കം പുതിയ കൂട്ടുകെട്ടിലേക്കുള്ള കാല്‍വെയ്പല്ല. ഇത്തരമൊരു നീക്കത്തിന് ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല. കോട്ടയം കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രകോപനപരമായ നീക്കങ്ങളാണ് ഇതിനു കാരണമെന്നും മാണി പറഞ്ഞു,.


കോണ്‍ഗ്രസിന്റെ അഹങ്കാരം കേരള കോണ്‍ഗ്രസിനോട് വേണ്ട. കോണ്‍ഗ്രസിന്റെ ഒരു സഹായവും കേരള കോണ്‍ഗ്രസിന് വേണ്ട. യോജിച്ച് പോകാനാണ് താല്‍പര്യമെങ്കില്‍ അങ്ങിനെയാകാം. തങ്ങളെ അങ്ങോട്ട് ചൊടിപ്പിച്ച് കളയരുതെന്നും മാണി പറഞ്ഞു,


കേരള കോണ്‍ഗ്രസിന് അന്ധമായ വിരോധം ആരോടും ഇല്ല. ഇടതുപക്ഷത്തെ തൊടുന്നത് അപരാമധമല്ലെന്നും ജോസ് കെ മാണിക്കെതിരെ മുനവെച്ച സംസാരങ്ങള്‍ കോണ്‍ഗ്രസിന്റെ ചില അജണ്ടകളുടെ ഭാഗമാണെന്നും മാണി പറഞ്ഞു.


അടുക്കള വാതിലിലൂടെ ഇടതു മുന്നണിയില്‍ കയറാനാണ് കോരള കോണ്‍ഗ്രസിന്റെ നീക്കമെന്നും അഭിസാരികയുടെ മനസു പോലെയാണ് കേരള കോണ്‍ഗ്രസ് ചിന്തിക്കുന്നതെന്നും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം തങ്ങളുടെ മുഖ പ്രസംഗത്തില്‍ പറഞ്ഞിരുുന്നു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ