OMG News

330 കിലോ ഭാരം കുറഞ്ഞു, ഇമാന്‍ അഹമദിന് ഇനി ചികിത്സ അബുദാബിയില്‍

Thu, May 04, 2017

Arabianewspaper 1700
330 കിലോ ഭാരം കുറഞ്ഞു, ഇമാന്‍ അഹമദിന് ഇനി ചികിത്സ അബുദാബിയില്‍

500 കിലോ ഗ്രാമിലേറെ ഭാരവുമായി ഇന്ത്യയിലെത്തിയ ഈജിപ്ത് വനിത ഇമാന്‍ അഹമദിന് ഭാരം കുറയ്ക്കാനുള്ള ചികിത്സയുടെ ഫലമായി 330 കിലോ ഗ്രാം ശരീര ഭാരം കുറഞ്ഞതായി മുംബൈയിലെ സെയ്ഫി ആശുപത്രി അധികൃതര്‍ പറഞ്ഞു,. ഇമാന്‍ ഇന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ അബുദാബിയിലേക്ക് യാത്ര തിരിക്കുകയാണ്. മുംബൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഇമാന്റെ ഭാരം 170 കിലോയാണ്.


ചികിത്സ നടത്തി ഭാരം കുറഞ്ഞില്ലെന്ന ബന്ധുക്കളുടെ ആരോപണമാണ് ഇമാനെ അബുദാബിയിലെത്തിച്ചിരിക്കുന്നത്. ഇമാന്റെ സഹോദരി ഷെയ്മാ സെമിലാണ് ചികിത്സിച്ച ഡോക്ടര്‍ മഫ്‌സാല്‍ ലക്ടാവാല നുണ പറയുകയാണെന്ന് സോഷ്യല്‍ മിഡിയയിലുടെ ആരോപിച്ചത്.


എന്നാല്‍, ചികിത്സിച്ച ഡോക്ടര്‍മാരുടെ സംഘം ഇമാന്റെ വീഡിയോ ചിതം സഹിതം ടംബ്ലറില്‍ പോസ്റ്റ് ചെയ്തു. 330 കിലോ ഗ്രാം ഭാരമാണ് ഇമാന് കുറഞ്ഞതെന്ന് ഇവര്‍ പറയുന്നു.


കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാനോ ചെരിയാനോ കഴിയാതിരുന്ന ഇമാന്‍ വീല്‍ ചെയറില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തു വിട്ട വീഡിയോയില്‍ ഉണ്ട്.


ഈജിപിതിലെ അലക്‌സാഡ്രിയയില്‍ നിന്നും കാര്‍ഗോ വിമാനത്തില്‍ എത്തുകയും തുടര്‍ന്ന വാഗണില്‍ കൊണ്ടു വന്ന് ക്രയിന്‍ വഴി മുംബൈയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്ത ഇമാന്‍ ഇന്ന് അബുദാബിയിലേക്ക് പോകുന്നത് വീല്‍ ചെയറില്‍ ഇരുന്നു സാധാരണ വിമാനത്തിലെ ബിസിനസ് ക്ലാസിലിരുന്നാണ്. ഇതു തന്നെ ബന്ധുക്കളുടെ ആരോപണങ്ങള്‍ തള്ളുന്നതാണ്.


ഫെബ്രുവരി 11 ാണ് ഇമാനെ ചികിത്സാര്‍ത്ഥം ഇവിടെ എത്തിച്ചത്. അബുദാബിയിലെ മലയാളിയായ ഡോ ഷംസീര്‍ വയലിന്റെ ഉടമസ്ഥതിയിലുള്ള ഡോ ബുര്‍ജീല്‍ ആശുപത്രിയിലേക്കാണ് ഇമാനെ കൊണ്ടു പോകുന്നത്. ആരോപണം ഉന്നയിച്ച ഇമാന്റെ സഹോദരി ഷെയ്മയ്ക്ക് തങ്ങള്‍ മാപ്പു നല്‍കുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


Tags : Eman Ahmed 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ