General News

മദ്ധ്യവയ്‌സ്‌കനെ മര്‍ദ്ദിച്ചു കൊന്നു; യോഗി ആദിത്യ നാഥിന്റെ യുവവാഹിനി പ്രതിക്കൂട്ടില്‍

Thu, May 04, 2017

Arabianewspaper 821
മദ്ധ്യവയ്‌സ്‌കനെ മര്‍ദ്ദിച്ചു കൊന്നു; യോഗി ആദിത്യ നാഥിന്റെ യുവവാഹിനി പ്രതിക്കൂട്ടില്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ യുവവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകരുടെ നിയമം കയ്യിലെടുത്തുള്ള നടപടികള്‍ തുടരുന്നു. ഹിന്ദു പെണ്‍കുട്ടി ഒളിച്ചോടിയെന്ന സംഭവത്തിന് ഒത്താശ ചെയ്തു കൊടുത്ത ഗുലാം മുഹമദ് എന്ന മദ്ധ്യ വയസ്‌കനെ യുവവാഹിനിയുടെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.


പ്രാദേശിക ബിജെപി പ്രവര്‍ത്തകരും സംഘത്തില്‍ ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റ് അവശ നിലയിലായ ഗുലാം മുഹമ്മദ് (59) ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും താമസിയാതെ മരിച്ചു,.


മര്‍ദ്ദനമേറ്റ് അവശ നിലയിലായതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു, സംഭവത്തെ തുടര്‍ന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും പോലീസ് പറഞ്ഞു.


അറസ്റ്റിലായ ആറു പേരും ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരാണ്. ബുലന്ദ്ഷറിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് യൂസഫ് എന്ന യുവാവിനൊപ്പം ഒളിച്ചോടിയത്. എന്നാല്‍, തന്റെ മകളെ യുസഫ് തട്ടിക്കൊണ്ടു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം.


യുസഫിന് സഹായം ചെയ്തു കൊടുത്തത് ഗുലാം മുഹമ്മദാണെന്നാണ് ആക്ഷേപം.


എന്നാല്‍, ഹിന്ദു യുവവാഹിനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടനയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. കാവി ഉടുത്തു നടക്കുന്നവരെല്ലാം ഹിന്ദു യുവവാഹിനി അല്ലെന്നും ഇത്തരക്കാര്‍ ചെയ്തു കൂട്ടുന്ന പ്രവര്‍ത്തികള്‍ക്ക് യുവാവാഹിനി ഉത്തരവാദിയാകില്ലെന്നും ഇവര്‍ പറയുന്നു. ഹിന്ദു യുവവാഹിനി ആക്രമം പ്രോത്സാഹിപ്പിക്കുന്ന സംഘടനയല്ലെന്നും സാമൂഹ്യ സേവന സംഘടനയാണെന്നും യോഗി ആദിത്യ നാഥ് നേരത്തെ പറഞ്ഞിരുന്നു.


എന്നാല്‍, ഹിന്ദു യുവവാഹിനിയുടെ പേരില്‍ നിരവധി ചെറുപ്പക്കാര്‍ കടുത്ത നിയമ ലംഘനം നടത്തുന്നത് വ്യാപകമായിട്ടുണ്ടെന്ന് പരാതി ഉണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ