General News

വീക്ഷണം മാണിയേയും ജനയുഗം സിപിഎമ്മിനേയും വിമര്‍ശിക്കുന്നു

Thu, May 04, 2017

Arabianewspaper 744
വീക്ഷണം മാണിയേയും ജനയുഗം സിപിഎമ്മിനേയും വിമര്‍ശിക്കുന്നു

കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഎം-മാണി കൂട്ടുക്കെട്ട് അവസരവാദവും സദാചാര -മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ഇടതു പക്ഷ നിലപാടില്‍ നിന്ന് വ്യതിചലിച്ചതിന് സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐയുടെ മുഖപത്രമായ ജനയുഗവും മുഖപ്രസംഗം എഴുതി.


മാണിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. മാണിയുടെ യാത്ര കാനാനിലേക്കാ നരകത്തിലേക്കോ എന്നാണ് വീക്ഷണത്തിന്റെ ചോദ്യം.


മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി ആക്രമിച്ചതിന്റെ ചുവടു പിടിച്ചാണ് വീക്ഷണത്തിന്റെ കൂരമ്പുകള്‍. അധികാരമില്ലാതെ ജീവിക്കാനാകില്ലെന്നാണ് മാണിയുടെ നിലപാട്. തത്വദീക്ഷയില്ലാത്ത അവസരവാദ രാഷ്ട്രീ.യമാണ് ജോസ് കെ മാണിയുടെ നീക്കമാണ് ഇതിനു പിന്നില്‍. അതേസമയം, കേരള കോണ്‍ഗ്രിസിലെ ഒരു വിഭാഗം മാത്രമാണ് മാണിയേയും ജോസ് കെ മാണിയേയും പിന്തുണയ്ക്കുന്നതെന്നും മറ്റൊരു വിഭാഗം ഇതിനെ എതിര്‍ക്കുന്നുണ്ടെന്നും വീക്ഷണം പറയുന്നു.


സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ചാണ് സിപിഐ മുഖ പ്രസംഗം. കോട്ടയത്ത് സിപിഎം എടുത്ത നിലപാട് ഇടതു മുന്നണിയുടെ നിലപാടുകള്‍ക്ക് എതിരാണ്. മുന്നണിയില്‍ ആലോചിക്കാതെ സിപിഎം സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരമാനമാണിത്.


അഴിമതിക്കെതിരെ എല്‍ഡിഎഫ് നടത്തി.യ പ്രചരണത്തിനാണ് ജനവിധി ലഭിച്ചത്. അന്ന് അഴിമതിക്കാരനായ ഒരാളെ ഇന്ന് കൂടെക്കൂട്ടുന്നത് ശരിയല്ലെന്ന സിപിഐയുടെ നിലാപടാണ് ജനയുഗം പറയുന്നത്. കോട്ടയം ജില്ലാ പഞ്ചായ്തതില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അധികാരത്തിലേറ്റിയ സിപിഎം നടപടി രാഷ്ട്രീയ അധാര്‍മികം മാത്രമാണെന്ന് ജനയുഗം പറയുന്നു.


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ മുഖമുദ്രയായിരുന്നു മാണി. ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഭവങ്ങള്‍ മാണിക്കെതിരെയുള്ള എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധമായിരുന്നു. ഇത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സിപിഎം തയ്യാറാകുന്നത് ജനം സഹിക്കില്ല. ജനയുഗം പറയുന്നു.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ