General News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ഝാര്‍ഖണ്ഡ് ഗവര്‍ണറും, ആദിവാസി നേതാവുമായ ദ്രൗപതി മര്‍മുവിന് സാദ്ധ്യത

Wed, May 03, 2017

Arabianewspaper 1201
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ബിജെപി കരുക്കള്‍ നീക്കുന്നു , ആദിവാസി നേതാവ്  ദ്രൗപതി മര്‍മുവിന് സാദ്ധ്യത

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ആദിവാസി -ഗോത്രവര്‍ഗ വനിതയെ മത്സരിപ്പിക്കാന്‍ ബിജെപി അണിയറയില്‍ കരുക്കള്‍ നീക്കുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മര്‍മുവിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും നിര്‍ദ്ദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 25 ന് നിലവിലെ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി കഴിയും.


രാഷ്ട്രപതിയാകാന്‍ ഏറെ സാദ്ധ്യത കല്‍പ്പിച്ചിരുന്ന എല്‍ കെ അദ്വാനി ബാബറി കേസിന്റെ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട് വീണ്ടും വിചാരണ നേരിടുന്നതിനാല്‍ സര്‍വ്വ സമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബിജെപി. എല്‍ കെ അദ്വാനിക്കു പുറമേ, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്.


ഇതിനിടയിലാണ് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രാപതി മര്‍മുവില്‍ അന്വേഷണം ഉടക്കി നില്‍ക്കുന്നത്. രാജ്യത്തെ ആദ്യത്തെ ആദിവാസി -ഗ്രോത്രവര്‍ഗ ഗവര്‍ണറാണ് മര്‍മു. 2015 മുതല്‍ ഝാര്‍ഖണ്ഡിലെ ഗവര്‍ണറാണ് മര്‍മു. 


59 കാരിയായ ഇവരെ രാഷ്ട്രപതിയാക്കുക വഴി ഒഡീഷയില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യവും അമിത് ഷായ്ക്കുണ്ട്.


1997 ല്‍ ജില്ലാ പരിഷദ് കൗണ്‍ലിററായാണ് മര്‍മുവിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ഗോത്ര വര്‍ഗക്കാരുടെ ആവശ്യങ്ങള്‍ക്കായി ഇടപെടുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുന്നതില്‍ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് വിജയിച്ച വ്യക്തിത്വമാണ് മര്‍മുവിന്റേത്. ബിരുദ ധാരിയായ മര്‍മു ഒഡീഷയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപികയായിയിരുന്നു. പിന്നീ്ട് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലിക്ക് കയറി. പിന്നീട് ജോലി രാജിവെച്ച സാമൂഹ്യ പ്രവര്‍ത്തകയും രാഷ്ടീയത്തില്‍ ഇറങ്ങുകയും ചെയ്തു.


അണ്ണാ ഡിഎംകെ, ബിജെഡി, തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നടിയാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാകും. മര്‍മുവിനെ നിയോഗിക്കുക വഴി എന്‍ഡിഎക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആവശ്യമുള്ള 17500 വോട്ടുകളുടെ മൂല്യം പരിഹരിക്കാനാകം. ഒഡീഷ ഭരിക്കുന്ന ബിജു ജനതാദള്‍ അംഗങ്ങള്‍ക്ക് ഇവരെ പിന്തുണയ്‌ക്കേണ്ടിയും വരും,.


ഒഡീഷയില്‍ നിന്നുള്ള ബിജെപി നേതാവാണ് ഇവര്‍. രണ്ടു വട്ടം ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. ബിജെഡി-ബിജെപി സഖ്യ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ