General News

കേരള കോണ്‍ഗ്രസ് മാണിയില്‍ വിമത നീക്കം, പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് സൂചന

Wed, May 03, 2017

Arabianewspaper 845
കേരള കോണ്‍ഗ്രസ് മാണി പിളര്‍പ്പിലേക്ക്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ അഭിപ്രായ ഭിന്നത രൂക്ഷം, പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി പലകാര്യങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുകയാമെന്നും ഇത് അനുവദിച്ചു നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റാക്കാന്‍ സിപിഎമ്മിന്റെ സഹായം തേടുകയും യുഡിഎഫിന്റെ ഭാഗമായി നിന്നു മത്സരിച്ച വിജയിച്ച ശേഷം കോണ്‍ഗ്രസിനെ ഉപേക്ഷിക്കുകയും ചെയ്ത നടപടി തങ്ങളോട് ആലോചിക്കാതെ എടുത്ത തീരുമാനമാണെന്ന് മറ്റ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


പാര്‍ട്ടി നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തി കോട്ടയം ജില്ലാ പ്രസിഡന്റ് ഇജെ അഗസ്തി രാജിവെച്ചു,. കോട്ടയത്ത് നിന്നുള്ള മറ്റൊരു എംഎല്‍എയായ മോന്‍സ് ജോസഫ് സംസ്ഥാന നേതൃത്വത്തിന്റെ നടപടിയോട് യോജിക്കാനാവില്ലെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായുള്ള നേതാക്കളാണ് മാണിക്കൈതിരെ പരസ്യ നിലപാട് എടുത്ത് രംഗത്ത് വന്നിരിക്കുന്നത.


കോണ്‍ഗ്രസിന്റ ഭാഗമായ യുഡിഎഫില്‍ തുടരവെയാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിജയിച്ചതെന്നും ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്യുകയും വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തത് രാഷ്ട്രീയ മര്യാദ കേടാണെന്നും വിമത നേതാക്കള്‍ പറയുന്നു.


രാമപുരം, മൂന്നിലവ് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനെ ഒഴിവാക്കി നടത്തിയ അടവു നയമാണ് തങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ പയറ്റുകയെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു.


മൂന്നിലവ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോയി അമ്മിയാനിക്ക് നാലുംഎള്‍ഡിഎഫിന്റെ ഷജി ജോണിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു. കേരള കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചു വിജയിച്ച. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.


കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ ഷേര്‍ളി സെബാസ്റ്റ്യനാണ് നിലവില്‍ പ്രസിഡന്റ്. ഇതേതുടര്‍ന്ന്, ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കേരള കോണ്‍ഗ്രസി പിന്തുണ കോണ്‍ഗ്രസ് ല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പ്രാദേശിക കേരള കോണ്‍ഹഗ്രസ് നേതൃത്വം അറിയിച്ചു.


അതേസമയം,. വിഷയത്തില്‍ ഇതേവരെ, കെ എം മാണിയും ജോസ് കെ മാണിയും പ്രതികരിച്ചിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ