General News

പാക് സൈന്യത്തെ ചൊടിപ്പിച്ചത് മോഡിയുടെ ട്രാക് 2 നയതന്ത്രം ?

Wed, May 03, 2017

Arabianewspaper 872
പാക് സൈന്യത്തെ ചൊടിപ്പിച്ചത് മോഡിയുടെ ട്രാക് 2  നയതന്ത്രം ?

പാക് സൈന്യം പൊടുന്നനെ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ തല അറുത്ത് വികൃതമാക്കിയതിനു പിന്നില്‍ പ്രധാനമന്ത്രി മോഡി നടത്തിയ ട്രാക് 2 നയതന്ത്രമാണെന്ന് സൂചന.


വ്യവസായിയും പാക് പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ സുഹൃത്തുമായ സജ്ജന്‍ ജിന്‍ഡാലിനെ ഉപയോഗിച്ച് വഴിമുട്ടിയ ചര്‍ച്ചകള്‍ക്ക്  തുടക്കമിടാനും വീണ്ടും സൗഹൃദ ബന്ധം സ്ഥാപിക്കാനും ഇന്ത്യ നടത്തിയ നീക്കമാണ് പാക് സൈന്യത്തെ ചൊടിപ്പിച്ചതെന്ന് സൂചനയുണ്ട്.


പനാമ രേഖകള്‍ പുറത്തു വന്നപ്പോള്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കള്ളപ്പണം ഉള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പാക് സൈനിക മേധാവികള്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയാണ്. സിവിലിയന്‍ ഭരണ കൂടം എടുക്കുന്ന പൂതിയ തീരുമാനങ്ങളോട് സൈനിക നേതൃത്വത്തിന് യോജിപ്പില്ല. ഇന്ത്യയുമായി സൗഹൃദം പുനസ്ഥാപിക്കണമെന്ന് സൈന്യത്തിന് താല്‍പര്യമില്ല.


സജ്ജന്‍ ജിന്‍ഡലും നവാസ് ഷെരീഫുമായി വ്യവസായ ബന്ധം ഉണ്ട്. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ ജിന്‍ഡലിന്റെ സഹോദരനാണ് സജ്ജന്‍ ജിന്‍ഡല്‍.


ഇന്ത്യയുമായി സൗഹൃദത്തിന് ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സൈന്യം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ അക്രമിച്ചതും ജവാന്‍മാരുടെ മൃതദേഹത്തെ അനാദരിച്ചതെന്നും നയതന്ത്ര-രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയ കക്ഷി ബന്ധം മെച്ചെപ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ ഇതിനെ തകര്‍ക്കാന്‍ സൈനിക അതിക്രമം പാക്കിസ്ഥാന്‍ സൈനിക നേതൃത്വം നടത്തുക പതിവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാഹോറില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അപ്രതീക്ഷതമായി സന്ദര്‍ശിച്ചതിനു തൊട്ടു പിന്നാലെ പഠാന്‍ കോട്ട് ഭീകരരെ ഉപയോഗിച്ച് ആക്രമണം നടത്തി ഇരു രാജ്യങ്ങളേയും പൊടുന്നനെ ശത്രുതയില്‍ എത്തിക്കുകയാണ് പാക് സൈന്യം ചെയ്തത്.


പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ലാഹോറില്‍ എത്തി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയതിനു പിന്നാലെ കാര്‍ഗില്‍ യുദ്ധം ഉണ്ടായതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ