General News

മാണിയും സിപിഎമ്മും ഒരുമിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു

Wed, May 03, 2017

Arabianewspaper 740
മാണിയും സിപിഎമ്മും ഒരുമിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു

സിപിഎമ്മും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കൈ കോര്‍ത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 22 അംഗ ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ 12 വോട്ടുകള്‍ നേടി പ്രസിഡന്റായി.


കേരള കോണ്‍ഗ്രസിന്റെ ആറു അംഗങ്ങള്‍ക്കൊപ്പം സിപിഎമ്മിന്റെ ആറ് അംഗങ്ങളും ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. സിപിഐയുടെ ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പിസി ജോര്‍ജിന്റെ പക്ഷത്തുള്ള അംഗം വോട്ട് അസാധുവാക്കി.


കോണ്‍ഗ്രസിന്റെ സണ്ണി പാമ്പാടിയായിന്നു എതിരാളി. കോണ്‍ഗ്രസിന്റെ എട്ടംഗങ്ങളുടെ വോട്ടാണ് സണ്ണിക്ക് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായതോടെ ഇരട്ട പദവി വഹിക്കാന്‍ കവിയാത്ത സാഹചര്യത്തില്‍ രാജി വെയ്ക്കുകയായിരുന്നു. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നത്.


നിലവില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മാണി വിഭാഗം പ്രതികാര നടപടിയെന്നോണമാണ് സിപിഎമ്മുമായി ചേര്‍ന്നത്. സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സിപിഐ ഈ രാഷ്ട്രീയ നാടകങ്ങളെ അംഗീകരിക്കാതെ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നതും ശ്രദ്ധേയമാണ്.


അതേസമയം, കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി ധാരണയായ ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മാണി ഗ്രൂപ്പ് രാഷ്ട്രീയ വഞ്ചനയാണ് നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് പോകുമെന്ന സൂചനകള്‍ക്കിടയിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎമ്മിന്റെ സഹായത്തോടെ പിടിച്ചെടുത്തുത്. സിപിഐ എല്‍ഡിഎഫ് വിട്ടാല്‍ കേരള കോണ്‍ഗ്രസിനെ മറു കണ്ടം ചാടിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ