General News

ഡിജിപി നിയമനത്തിന് തയ്യാറായ സര്‍ക്കാരിനെ പിന്നോട്ട് വലിച്ചത് രേഖകള്‍ ചോര്‍ത്തിയെന്ന സംശയം

Wed, May 03, 2017

Arabianewspaper 727
ഡിജിപി നിയമനത്തിന് തയ്യാറായ സര്‍ക്കാരിനെ പിന്നോട്ട് വലിച്ചത് രേഖകള്‍ ചോര്‍ത്തിയെന്ന സംശയം

ഡിജിപി സെന്‍ കുമാറിനെ പുനര്‍ നിയമിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതിന് തയ്യാറായെന്നാണ് സൂചനകള്‍.


റിവ്യു പെറ്റീഷന് പോകാതെ നിയമനം നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം എടുക്കാനും ധാരണയായിരുന്നു.


സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ ധ്രുതഗതിയിലാക്കിയത്. ഇതിനിടയിലാണ് നിയസഭയില്‍ പ്രതിപക്ഷം ഉദ്ധരിച്ച രേഖകള്‍ ചോര്‍ന്നതായി സര്‍ക്കാര്‍ സംശയിക്കുന്നത്.


സെന്‍കുമാര്‍ ചോര്‍ത്തി നല്‍കിയ രേഖകളാണ് പ്രതിപക്ഷത്തിന്റെ കൈകളില്‍ ഉണ്ടായതെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. ഇത് സര്‍ക്കാര്‍ വിരുദ്ധ നടപടിയാണെന്നും ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നയാളിനെ എങ്ങിനെ ഡിജിപി സ്ഥാനത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സംശയിക്കുന്നു.


ഇക്കാരണത്താലാംണ് സെന്‍കുമാറിനെ നിയമിക്കുന്നത് നീട്ടി കൊണ്ടു പോകുന്നതിനായി സുപ്രീം കോടതിയില്‍ വ്യക്തത വരുത്തുന്നതിന് ക്ലാരിഫിക്കേഷന്‍ ഹര്‍ജി നല്‍കുന്നത്. സെന്‍കുമാറിനൊപ്പം നീക്കിയ ഡിജിപിമാരുടെ കാര്യത്തില്‍ എന്തു തീരുമാനമാണ് എടുക്കേണ്ടതെന്ന ചോദ്യമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കുന്നത്.


പൊതുവെ നിഷ്‌കളങ്കമെന്ന് തോന്നാവുന്ന ഈ ഹര്‍ജി വിപരീത ഫലം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തെ പുനര്‍ നിയമിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മറ്റുള്ളവര്‍ പരാതിക്കാരല്ലാത്തതിനാല്‍ അവരുടെ കാര്യത്തില്‍ കോടതി യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.


സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബഹ്‌റയെ നിയമിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദു ചെയ്തത് ഇതോടെ ലോക്‌നാഥ് ബഹ്‌റ ഡിജിപി അല്ലാതയായി. ഈ സ്ഥാനത്ത് സെന്‍കുമാറിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടത്.


എന്നാല്‍, ഇതിനു തയ്യാറാകാതെ കോടതിയുടെ പരിഗണനയ്ക്ക വരാത്ത കാര്യങ്ങളില്‍ കോടതിയുടെ അഭിപ്രായം ചോദിച്ച് ചെല്ലുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


ഇഷ്ടമില്ലാത്തയാളെ ഡിജിപിയായി നിയമിക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്നും കോടതിയോടുള്ള അനാദരവാണെന്നും നിരീക്ഷിക്കാന്‍ മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളുവെന്നും ഇവര്‍ പറയുന്നു. മറ്റു മാര്‍ഗങ്ങളിലാതെ സെന്‍കുമാറിനെ നിയമിക്കേണ്ടി വരുമെന്നും സര്‍ക്കാരുമായി യോജിപ്പില്ലാതെ സെന്‍കുമാര്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കാനും ഇത് ഇടയാക്കുമെന്നും ബഹ്‌റയുടെ കാലത്തു നടന്ന പല കേസുകളിലും സെന്‍കുമാറിന്റെ കൈ കടത്തല്‍ ഉണ്ടായാല്‍ ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും കരുതുന്നവരുമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ