General News

കൊച്ചി മെട്രോ പ്രവര്‍ത്തന സജ്ജം ഫൈനല്‍ ട്രയല്‍ റണ്‍ തുടങ്ങി

Wed, May 03, 2017

Arabianewspaper 768
കൊച്ചി മെട്രോ പ്രവര്‍ത്തന സജ്ജം ഫൈനല്‍ ട്രയല്‍ റണ്‍ തുടങ്ങി

കൊച്ചി മെട്രോ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായി കെഎംആര്‍എല്‍ എംഡി ഏലീയാസ് ജോര്‍ജ്. അറിയിച്ചു. പ്രധാനമന്ത്രിയുടെ സമയത്തിനായി ശ്രമിക്കുകയാണെന്നും ഇത് ലഭിച്ചാല്‍ ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന.


സര്‍വ്വീസ് ആരംഭിക്കുന്നതിനു മുമ്പുള്ള ഫൈനല്‍ ട്രയല്‍ റണ്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം തീയതി വരെയാണ് ട്രയല്‍ റണ്‍. സിഗ്നല്‍ സംവിധാനങ്ങള്‍ പാളങ്ങളുടെയും ബോഗികളുടേയും സുരക്ഷ. ടെലി കമ്യൂണിക്കേഷന്‍ സംവിധാനം. തുടങ്ങിയവയെല്ലാം പരിശോധിക്കും.


ട്രാക്കിലേക്ക് വൈദ്യുതി എത്തിക്കുന്ന സംവിധാനം ഉള്‍പ്പെടെയുള്ള സാങ്കേതിക പരിശോധന നേരത്തെ കഴിഞ്ഞ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും സജ്ജമാണ്. 13 കിലോമീറ്ററാണ് ആദ്യ ഘ്ട്ട റൂട്ട്.


 

Tags : Kochi Metro 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ