General News

ഡിജിപി ആര് -നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Wed, May 03, 2017

Arabianewspaper 405
ഡിജിപി ആര് -നിയമസഭയില്‍ പ്രതിപക്ഷ ബഹളം

കേരളത്തിലെ ഡിജിപി ആരെന്ന ചോദ്യമുയര്‍ത്തി നിയമസഭയില്‍ വന്‍ ബഹളം. ചോദ്യോത്തര വേള തടസപ്പെടുത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലകാര്‍ഡുകളുമേന്തി സഭയില്‍ എത്തിയത്.


ഡിജിപി സെന്‍കുമാറിന് നിയമനം നല്‍കുന്ന ഫയല്‍ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിനു വെയ്ക്കില്ലെന്ന സൂചനകളെ തുടര്‍ന്നും സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത ചോദിച്ച് സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്.


അടിയന്തര പ്രമേയവേളയില്‍ ഡിജിപി ആരാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ചോദിച്ചെങ്കിലും മുഖ്യമന്ത്രി ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.


ചോദ്യോത്തര വേള ഇങ്ങിനെ തടസപ്പെടുത്തുന്നത് പതിവായിരിക്കുകയാണെന്നും ഇത് ശരിയല്ലെന്നും സ്പീക്കര്‍ റൂളി്ഗ് നല്‍കിയതിനെ തുടര്‍ന്നാണ് അംഗങ്ങള്‍ സഹകരിച്ചത്.


ഡിജിപിയെ നിശ്ചയിക്കുന്നതും നിയമിക്കുന്നതും സര്‍ക്കാരാണെന്നും ജൂഡിഷ്യറിയുടെ നിര്‍ദ്ദേശം അനുസരിക്കുമെന്ന ഒഴുക്കന്‍ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ