OMG News

കരയുന്ന കുട്ടി നിമിഷങ്ങള്‍ക്കകം ശാന്തമാകുന്ന ട്രിക്കുമായി പിതാവ്

Wed, May 03, 2017

Arabianewspaper 3388
കരയുന്ന കുട്ടി നിമിഷങ്ങള്‍ക്കകം ശാന്തമാകുന്ന ട്രിക്കുമായി പിതാവ്

വാവിട്ടു കരയുന്ന മകളെ നിമിഷ നേരം കൊണ്ട് ശാന്തയാക്കി ഉറക്കുന്ന പിതാവിന്റെ ട്രിക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍,. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ സ്വദേശിയും വ്യക്തിത്വ വികസന ക്ലാസുകള്‍ എടുക്കുന്നയാളുമായ ഡാനിയല്‍ എയിസന്‍മാനാണ് തന്റെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ ഈ രംഗങ്ങള്‍ സംപ്രേഷണം ചെയ്തത്. വീഡിയോ കണ്ടത് മൂന്നരക്കോടിയോളം പേരാണ്. എബിസി ന്യൂസ്, ഡെയിലി മെയില്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ ഈ പിതാവും മകളും താരമാണ്.


ഹിന്ദു-ബുദ്ധ സന്യാസിമാരുടെ മന്ത്രോച്ചരണമായ ഓം എന്ന ശബ്ദം പുറപ്പെടുവിച്ചാണ് ഡാനിയേല്‍ കുഞ്ഞിനെ നിമിഷ നേരം കൊണ്ട് നിശ്ബദയാക്കിയത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ ദിവിന എന്നു പേരുള്ള മകളെയാണ് ഇത്തരത്തില്‍ ശാന്തയാക്കി ഉറക്കുന്നത്.


ഡാനി.യേല്‍ ഓം ശബ്ദം പുറപ്പെടുവിച്ചു തുടങ്ങുമ്പോഴേക്കും കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നതായും വീഡിയോയിലുണ്ട്. 20 സെക്കന്‍ഡോളം ഡാനിയേല്‍ ഈ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. ഡിവിന ഉതോടെ കണ്ണുകളടച്ച് ഉറക്കിലേക്ക് വഴുതി വീഴുന്നു.


ഹൗടുസ്റ്റോപ്എ ക്രൈയിംഗ് ബേബി എന്ന ഹാഷ് ടാഗിലാണ് ഡാനിയേല്‍ വീഡിയോ ഇന്‍സ്റ്റ ഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഡിവിനയെ മാതാവ് ഡയനാ ഗര്‍ഭംധരിച്ചിരിക്കെ തന്നെ .യുട്യുബിലെ ഓം മന്തോച്ചാരണം താന്‍ കേള്‍പ്പിക്കുമായിരുന്നുവെന്നും,. ഒരു പ്‌ക്ഷേ, നിങ്ങള്‍ ഇതിനെ ചിരിച്ചു തള്ളിയേക്കാം എന്നും ഡാനിയേല്‍ കുറിക്കുന്നു, വീഡിയോ കണ്ട് ഇത് തങ്ങളുടെ മക്കളിലും പരീക്ഷിച്ചെന്നും വിസ്മയകരമായി ഇത് വിജയം കണ്ടെന്നും പോസ്റ്റിന് താഴെ പലരും കമന്റു ചെയ്യുന്നുണ്ട്,. കുഞ്ഞ് മാസങ്ങള്‍ കിടന്ന ഗര്‍ഭ പാത്രത്തിലും സമാനമായ മുഴക്കമാണ് ഉള്ളതെന്നും പുറം ലോകത്ത് എത്തുമ്പോള്‍ കുഞ്ഞ് പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ കാലതാമസം എടുക്കുന്നതിനാലാണ് വാവിട്ടു കരയുന്നതെന്നും. യൂണിവേഴ്‌സല്‍ സൗണ്ടായ ഓം ശബ്ദം കേള്‍ക്കുന്നതോടെ കുഞ്ഞു ശാന്തമായി ഉറക്കത്തിലേക്കു പോകുകയാണെന്നുമാണ് ഡാനിയല്‍ നല്‍കുന്ന വിശദികരണം.


ഡിവിന കഴിഞ്ഞ ജന്മം ഒരു ബുദ്ധമത സന്യാസിയായിരുന്നുവെന്ന്ു വേണം കരുതാനെന്നും ഡാനിയേല്‍ കളിയായി പറയുന്നു. ഒരു വ്ട്ടം വിജയിച്ചത് എപ്പോഴും വിജയിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍, ഇത് ആവര്‍ത്തിച്ച് വിജയിക്കുന്നുണ്ടെന്നും മറ്റൊരു വീഡിയോകുടി പോസ്റ്റ് ചെയ്ത് ഡാനിയേല്‍ വിശദികരിക്കുന്നു.


Tags : viral 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ