General News

അപകടകാരണം ഉറങ്ങിപ്പോയത്, സയന്‍

Tue, May 02, 2017

Arabianewspaper 885
അപകട കാരണം ഉറങ്ങിപ്പോയത്, സയന്‍

വാഹാനാപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന കൊടനാട് കേസിലെ മുഖ്യ പ്രതി സയനില്‍ നിന്നും പോലീസ് മൊഴിയെടുത്തു. താന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടതിന് കാരണം ഓടിക്കുന്നതിനിടെ താന്‍ ഒരു നിമിഷം ഉറങ്ങിപ്പോയതാണെന്ന് സയന്‍ പറഞ്ഞു.


സയന്‍ ചികിത്സയില്‍ കഴിയുന്ന കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിയാണ് പോലീസ് മൊഴി എടുത്തത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് മൊഴി എടുത്തത്.


അപകടത്തെക്കുറിച്ച് തനിക്ക് ഒന്നും ഓര്‍മയില്ലെന്നും ഉറങ്ങിപ്പോയതാണ് അപകടകാരണം. വാഹനം ഇടിച്ച സ്ഥലത്ത് ബ്രേക്ക് ഉപയോഗിക്കാതിരുന്നത് അപകടം സയന്‍ ബോധപൂര്‍വം വരുത്തിയതാണെന്ന സംശയം ജനിപ്പിച്ചിരുന്നു.


വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയനറില്‍ ചെന്ന് കാര്‍ ഇടിക്കുകയായിരുന്നു. സയന്റെ ഭാര്യയും മകളും തല്‍ക്ഷണം മരിച്ചു,. ഇരുവരുടെയും കഴുത്തില്‍ സമാനമായ മുറിവുണ്ടായത് സംശയത്തിന് ഇടനല്‍്കിയിരുന്നു. എന്നാല്‍, സയന്റെ ഭാര്യ അഞ്ചു വയസുകാരിയായ മകളെ മടിയില്‍ ഇരുത്തിയതാകാം രണ്ടുപേര്‍ക്കും ഒരേ പോലെ മുറിവേല്‍ക്കാന്‍ കാരണമെന്ന് കരുതുന്നു


കേസിലെ ഒന്നാം പ്രതി കനക രാജ് അപകടത്തില്‍ മരിച്ചതറിഞ്ഞ് താന്‍ ഭാര്യേയും മകളേയും ഇരിങ്ങാലക്കുടയിലെ വീട്ടില്‍ കൊണ്ടാക്കാന്‍ പോകുകയായിരുന്നു. പഴനിയില്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട്ട് എത്തുകയും ഇവിടെ നിന്ന് തൃശൂരിലേക്ക് പോകുകയുമായിരുന്നു ലക്ഷ്യമെന്നും സയന്‍ പറഞ്ഞു.


സയന്‍ അപകട നില തരണം ചെയ്‌തെന്നും ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.


തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടാഗിരിയിലെ കൊടനാട് എസ്റ്റേറ്റിലെ ബംഗ്ലാവില്‍ മോഷണം നടത്തുന്നതിനിടെ കാവല്‍ക്കാരനെ കൊലപ്പെടുത്തുകയായിരുന്നു ജയലളിടതയുടെ മുന്‍ ഡ്രൈവറായ കനകരാജും സുഹൃത്ത് സയനും ചേര്‍ന്നാണ് പദ്ധതി ആസുത്രണം ചെയ്തത്.


സയന്‍ കോയമ്പത്തൂരില്‍ ഒരു ബേക്കറിയില്‍ ജീവനക്കാരനാണ്. സയന്റെ സുഹുത്തുക്കളാണ് കേസില്‍ അറസ്റ്റിലായ മറ്റ് ഏഴു പേരും. എസ്റ്റേറ്റിലെ ബംഗ്ലാവില്‍ നിന്ന് വിലപ്പിടിിപ്പുള്ള രേഖകളും മറ്റും മോഷണം പോയതായി സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. .

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ