General News

കാലില്‍ രക്തം കട്ടപിടിച്ച വേദന മാറ്റാന്‍ എണ്ണയിട്ട് തിരുമ്മിയത് മരണ കാരണം

Tue, May 02, 2017

Arabianewspaper 511
കാലില്‍  രക്തം കട്ടപിടിച്ച വേദന മാറ്റാന്‍  എണ്ണയിട്ട് തിരുമ്മിയത് മരണ കാരണം

കാലിലിലെ പരിക്കിന് പ്ലാസ്റ്റര്‍ ഇട്ട യുവാവിന് മാസങ്ങള്‍ക്കു ശേഷവും രക്തം കട്ടപിടിച്ചതിന്റെ വേദന മാറാതിരുന്നതിനെ തുടര്‍ന്ന് എണ്ണയിട്ട് തിരുമ്മുകയ.ും ഇതിനെ തുടര്‍ന്ന് രക്തത്തിലെ കട്ട ധമനികള്‍ വഴി ഹൃദയത്തില്‍ എത്തി മരണം സംഭവിക്കുകയും ചെയ്ത സംങവം ആശങ്ക പടര്‍ത്തുന്നു.


ഡെല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സംഭവമാണ് മെഡിക്കല്‍ ജേര്‍ണല്‍ ചര്‍ച്ച ചെയ്തത്.


ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കണങ്കാലിന് പരിക്കേറ്റ യുവാവ് പ്ലാസ്റ്റര്‍ ഇടുകയും. പിന്നീട്, പ്ലാസ്റ്റര്‍ അഴിച്ച ശേഷവും കാലില്‍ വേദന തുടരുകയും ചെയ്തതിനെ തുടര്‍ന്നാണ് വീട്ടിലെ ചികിത്സ നടത്തിയത്. കാലിലെ ഞരമ്പില്‍ രക്തം കട്ടപിടിച്ചത് എണ്ണയിട്ട് തിരുമ്മി വേദനയ്ക്ക് ആശ്വാസം നല്‍കുകയായിരുന്നു ഇദ്ദേഹത്തിന്റെ അമ്മ.


മിനിട്ടുകള്‍ കഴിഞ്ഞതോടെ .യുവാവ് കുഴഞ്ഞു വീണു. തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. രക്ത സമ്മര്‍ദ്ദം കുറയുകയും ശ്വാസ തടസം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് എയിംസ് ആശുപത്രി.യില്‍ എത്തിക്കുകയും ചെയ്തു.


എന്നാല്‍, ്അബോധാവസ്ഥയിലായ യുവാവ് താമസിയാതെ മരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്. യുവാവിന്റെ ഹൃദയ ധമനികളില്‍ 5.1  mm വലുപ്പമുള്ള രക്തക്കട്ട കണ്ടെത്തുകയായിരുന്നു.


ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


 

Tags : health 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ