General News

സെന്‍കുമാറിന് നിയമനം ഉടന്‍, നടപടി തുടങ്ങി -മുഖ്യമന്ത്രി

Tue, May 02, 2017

Arabianewspaper 734
സെന്‍കുമാറിന് നിയമനം ഉടന്‍, നടപടി തുടങ്ങി -മുഖ്യമന്ത്രി

ഡിജിപി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കുന്ന കാര്യത്തില്‍ കാല താമസം വരുത്തിയിട്ടില്ലെന്നും സുപ്രീം കോടതി വിധി അന്തിമമാണെന്നും നിയമം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.


ഡിജിപി സെന്‍ കുമാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ച പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.


സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കുന്ന കാര്യത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടെന്നും ഡിജിപിക്കൊപ്പം മാറ്റിയ മറ്റു രണ്ടു ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഉത്തരവ് ബാധകമാണോ എന്നറിയില്ലെന്നും ഇതിനായി സുപ്രീംല കോടതിയില്‍ വ്യക്തത വരുത്തി കേസ് തീര്‍പ്പാക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്ന സര്‍ക്കാര്‍ നിലപാടിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.


സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നില്ലെന്ന് കാണിച്ച് കോടതി അലക്ഷ്യ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാനിരിക്കെയാണ് സര്‍ക്കാര്‍ നിയമന നടപടികള്‍ ആരംഭിച്ചതായി അറിയിച്ചിരിക്കുന്നത്.


അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശം ലഭിച്ചത് ഇന്നലെയായിരുന്നുവെന്നും ഇന്ന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.


അതേസമയം, വിഷയം സഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെന്‍കുമാറിനെ നിയമിക്കാത്തത് സര്‍ക്കാരിന്റെ ദുരഭിമാനം മൂലമാണെന്ന് ആരോപിച്ചു. സംസ്ഥാനത്ത് ഡിജിപി ഇല്ലാത്ത അവസ്ഥയാണ്. അധികാരത്തില്‍ വന്നാല്‍ എല്ലാ ഉദ്യോഗസ്ഥരേയും മാറ്റണമെന്നതാണ് മുഖ്യമന്ത്രിയുടെ ധാരണയെന്നും ചെന്നിത്തല ആരോപിച്ചു,.


സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. വിധി പുറത്ത് വന്ന് എട്ടു ദിവസമായിട്ടും നിയമനം നല്‍കാതെ സര്‍ക്കാര്‍ ഇത് നീട്ടിക്കൊണ്ടുപോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ