General News

ശബരീ നാഥ് എംഎല്‍എയ്ക്ക് വധു സബ്കളക്ടര്‍ ചിത്ര എസ് അയ്യര്‍

Tue, May 02, 2017

Arabianewspaper 1796
ശബരീ നാഥ് എംഎല്‍എയ്ക്ക് വധു സബ്കളക്ടര്‍ ചിത്ര എസ് അയ്യര്‍

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ ശബരീനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ചിത്ര എസ് അയ്യരും വിവാഹിതരാകുന്നു. പ്രണയത്തിന് ഇരു കൂടുംൂബംഗങ്ങളും അംഗീകാരം നല്‍കിയതോടെയാണ് എംഎല്‍എയെ വിവാഹം കഴിക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചത്.


ജൂണില്‍ വിവാഹം നടത്താനാണ് തീരുമാനമെന്ന് ചിത്ര അയ്യര്‍ വിശദീകരിച്ചു. കഴിഞ്ഞയാഴ്ച വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടന്നു. അടുത്ത ബന്ധുക്കള്‍ ചടങ്ങിന് എത്തിയിരുന്നു. ഗായികയും നല്‍ത്തകിയും കലാതിലകവുമായ ചിത്ര തിരുവനന്തപുരം സ്വദേശിയാണ്. ഐഎസ്ആര്‍ഒ റിട്ട ഉദ്യോഗസ്ഥന്‍ ശേഷയ്യരുടേയും എസ്ബിടി ഉദ്യോഗസ്ഥ ഭഗവതി അമ്മാളിന്റേയും മകളാണ് ദിവ്യ. എംബിബിഎസിനു ശേഷമാണ് ഐഎഎസ് എഴുതി റവന്യു സര്‍വ്വീസില്‍ എത്തിയത്.


തിരുവനന്തപുരത്ത് സബ് കളക്ടറായി ജോലി ചെയ്യുന്ന ദിവ്യയെ എംഎല്‍എയായ ശബരിനാഥ് പരിചയപ്പെടുന്നത് ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ്. പിന്നീട് ഇത് പ്രണയമായി വളരുകയായിരുന്നു.

Tags : Sabarinath 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ