OMG News

വഞ്ചി യാത്രയ്ക്കിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച നാലു ഡോക്ടര്‍മാര്‍ മുങ്ങി മരിച്ചു

Tue, May 02, 2017

Arabianewspaper 2725
വഞ്ചി  യാത്രയ്ക്കിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച നാലു ഡോക്ടര്‍മാര്‍ മുങ്ങി മരിച്ചു

വഞ്ചിയില്‍ ഉല്ലാസ സാവാരിക്കു പോയ ഡോക്ടര്‍മാര്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ടു നാലു പേര്‍ മരിച്ചു,. ബോട്ട് ഭാരം കൂടി ഒരു വശത്തേക്ക് ചെരിയുകയും മറിഞ്ഞ് മുങ്ങിത്താഴുകയും ചെയ്യുകയായിരുന്നു. ,


ഷോളാപുരില്‍ നിന്നും പൂനെയ്ക്കടുത്ത് ഉജാനി ഡാമില്‍ ഉല്ലാസ സവാരിക്ക് എത്തിയതാണ് ഇവര്‍. ഞായറാഴ്ച വൈകീട്ടാണ് സംഭവം. നാലു ഡോക്ടര്‍മാരുടേയും മൃതദഹേം തിങ്കളാഴ്ച കണ്ടെടുത്തു.


ഇന്‍ഡാപുരിലെ ഭീമയിലെ ഉജാനി തടാകത്തിലാണ് ഇവര്‍ സവാരി നടത്തിയത്. പത്തോളം ഡോക്ടര്‍മാര്‍ സംഘത്തിലുണ്ടായിരുന്നു. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളമാണ് ഇവര്‍ സവാരിക്ക് ഉപയോഗിച്ചത്. ആളുകളെ കയറ്റി സവാരി നടത്താന്‍ അനുമതി ഇല്ലാത്ത വള്ളമാണിത്. ആ


സുരക്ഷാ സംവിധാനങ്ങളോ ലൈഫ് ജാക്കറ്റോ ഇല്ലാതെയായിരുന്നു സവാരി. തുഴയാന്‍ അറിയാമെന്നും തങ്ങള്‍ ഡോക്ടര്‍മാരാണെന്നും രക്ഷപ്പെടാനുള്ള വഴിയൊക്കെ അറിയാമെന്നും പറഞ്ഞായിരുന്നു യാത്രയെന്ന് സമീപ വാസികള്‍ പറഞ്ഞു.


സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. ആറോളം പേര്‍ നീന്തി കരയ്ക്ക് കയറിയെങ്കിലും നാലു പേര്‍ മീന്‍ പിടിക്കാന്‍ വിരിച്ച വലയില്‍ കാല്‍ കുടുങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.


ഡോ ചന്ദ്രകാന്ത് ഉറാഡെ, ഡോ സുഭാഷ് മഞ്ജരേക്കര്‍, ഡോ മഹേഷ് ലാവാതെ ഡോ അണ്ണാസാഹേബ് ഷിന്‍ഡെ എന്നിവരാണ് മരിച്ചത്.

Tags : Selfie  drown 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ