Sports News

ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ച്വുറി മികവില്‍ പൂനെക്ക് വിജയം

Tue, May 02, 2017

Arabianewspaper 2534
ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ച്വുറി മികവില്‍ പൂനെക്ക് വിജയം

ഗുജറാത്ത് ലയണ്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പൂനെ ജെയന്റ്‌സ് ഉജ്വല പ്രകടനം നടത്തി. വിക്കറ്റ് കീപ്പര്‍ ധോണിയും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് ക്ഷമയോടെ ബാറ്റു വീശി പൂനെയ വിജയതീരത്ത് ഏത്തിക്കുകയായിരുന്നു.


ബെന്‍ സ്റ്റോക്‌സ് (103) നേടിയ സെഞ്ച്വുറിയാണ് കളിയുടെ സവിശേഷത. ധോണി (26) മികച്ച പിന്തുണ നല്‍കി. രഹാനെ (4), രാഹുല്‍ ത്രിപാഠി(6), നായകന്‍ സ്റ്റീവ് സ്മിത്ത് (4) മനോജ് തിവാരി (0) എന്നിവര്‍ പരാജയപ്പെട്ടിട്ടത്താണ് ബെന്‍ സ്റ്റോക്‌സ് രക്ഷകന്റെ വേഷത്തില്‍ എത്തിയത്.


42 ന് നാലെന്ന നിലയില്‍ തകര്ന്ന പൂനെ അവിശ്വസനീയ മടങ്ങി വരവ് നടത്തി. ഗുജറാത്തിനു വേണ്ടി മലയാളി താരം ബേസില്‍ തമ്പി, പ്രദീപ് സംഗ്വാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.


നേരത്തെ. ഗുജറാത്ത് 161 ന് എല്ലാവരും പുറത്താകുകയായിരുന്നു. ഇ,ാന്‍ കിഷന്‍ (31), ബ്രണ്ടന്‍ മക്കുല്ലം (45) എന്നിവര്‍ മികച്ച തുടക്കം നല്‍കി. നായകന്‍ സുരേഷ് റെയ്‌ന (8), ഡ്വ.യിന്‍ സ്മിത്ത് (0), എന്നിവര്‍ പരാജയപ്പെട്ടു. അരോണ്‍ ഫിന്‍ച് (13), ദിനേശ് കാര്‍ത്തിക് (29) രവീന്ദ്ര ജഡേജ (19) എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു.

Tags : IPL 10 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ