General News

ഇന്ത്യന്‍ സൈന്യം തിരി്ച്ചടിച്ചു, ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു

Tue, May 02, 2017

Arabianewspaper 571
ഇന്ത്യന്‍ സൈന്യം തിരി്ച്ചടിച്ചു, ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ കരസേന തിരിച്ചടിച്ചു. പാക് സൈനികരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.


പാക്കിസ്ഥാന്റെ ഭാഗത്തുണ്ടായിരുന്ന രണ്ട് ബങ്കറുകള്‍ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ബങ്കറുകളില്‍ ഭീകരര്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. കൃപാണ്‍, പിംപിള്‍ എന്നീ പോസ്റ്റുകളിലെ ബങ്കറുകളാണ് ഇന്ത്യ തകര്‍ത്തത്.


പാക് ആര്‍മിയുടെ മുജാഹിദ്ദീന്‍ ബറ്റാലിയനിലെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം അറിയിച്ചു.


പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം പാക് സൈന്യം നിഷേധിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ വെടിവെപ്പ് പോലും ഉണ്ടായില്ലെന്നാണ് പാക് വിദേശ കാര്യ വക്താവ് പറഞ്ഞത്.

Tags : LOC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ