General News

സൈനികരുടെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍

Mon, May 01, 2017

Arabianewspaper 738
സൈനികരുടെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന്  പാക്കിസ്ഥാന്‍

അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും വെടിവെപ്പും ഉണ്ടായിട്ടില്ലെന്ന് പാക് വിദേശ കാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു.



അതിര്‍ത്തിയില്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം യാതൊരു ആക്രമണവും നടത്തിയിട്ടില്ല. ഇന്ത്യ ആരോപിക്കുന്നതു പോലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നടത്തിയിട്ടില്ല. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. പാക്കിസ്ഥാന്‍ സൈന്യം മികച്ച പ്രഫഷണല്‍ സേനയാണ്. സൈനികരോട് അനാദരവ് കാണിക്കില്ല. ഇന്ത്യന്‍ സൈനികന്റേയാണെങ്കിലും - പ്രസ്താവനയില്‍ പറയുന്നു.


പാക് സൈന്യം ഇന്ത്യന്‍ ഭാഗത്ത് നടത്തിയ അക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി കരസേന നേരത്തെ അറിയിച്ചിരുന്നു. കരസേനയിലെ നായിബ് സുബേദാര്‍ പരംജിത് സിംഗ്, ബിഎസ്എഫ് ജവാന്‍ പ്രേം സാഗര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പാക് സൈനികര്‍ വികൃതമാക്കിയതെന്ന് സൈന്യം അറിയിച്ചു.

Tags : Pakistam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ