General News

കാശ്മീരില്‍ പണവുമായി പോയ വാഹനം ഭീകരര്‍ കൊള്ളയടിച്ചു, നാലു പോലീസ്‌കാര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു

Mon, May 01, 2017

Arabianewspaper 645
കാശ്മീരില്‍ പണവുമായി പോയ വാഹനം ഭീകരര്‍ കൊള്ളയടിച്ചു, നാലു പോലീസ്‌കാര്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീര്‍ ബാങ്കിന്റെ പണവുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തി പോലീസുകാരെ വെടിവെച്ചു കൊന്ന ശേഷം പണവുമായി ഭീകരര്‍ കടന്നു കളഞ്ഞു, വാഹനത്തിന്റെ പിന്നാലെ എത്തിയ ഭീകരര്‍ വാഹനം തടഞ്ഞു നിര്‍ത്തി കാവലിനു പോയ നാലു പോലീസുകാരെ വെടിവെച്ചു കൊന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


പോലീസുകാരുടെ കൈയില്‍ ഉണ്ടായിരുന്ന ആയുധങ്ങളും ഇവര്‍ കൊള്ളയടിച്ചിട്ടുണ്ട്. ശ്രീനഗറിനടുത്ത് കുല്‍ഗാമിലാണ് സംഭവം, നോട്ട് നിരോധനത്തെ തുടര്‍ന്ന് പണത്തിന് വേണ്ടി ഭീകരര്‍ കാശ്മീരിലെ ബാങ്കുകള്‍ കൊള്ളടിയിക്കുന്ന സംഭവംല ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഭീഷണിയുള്ളതിനാലാണ് നാലു പോലീസുകാര്‍ വാഹനത്തില്‍ പോയത്.

Tags : Kashmir 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ