General News

പാക് സൈന്യം രണ്ട് ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കി

Mon, May 01, 2017

Arabianewspaper 621
പാക് സൈന്യം രണ്ട് ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കി

പൂഞ്ച് മേഖലയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം പാക് റേയ്‌ഞ്ചേഴ്വസ് വികൃതമാക്കിയ നിലയില്‍. കണ്ടെത്തി. രാവിലെ എട്ടിനാണ് ബിഎസ്എഫ് പോസ്റ്റുകള്‍ നേരെ പാക് സൈന്യം വെടിവെച്ചത്. മോര്‍ട്ടാറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.


രണ്ട് ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു,.


ഏപ്രില്‍ പതിനേഴിന് നടന്ന വെടിവെപ്പില്‍ ഏഴോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ നടന്ന ആക്രമണമെന്ന് കരുതുന്നു.


പാകിസ്ഥാന്‍ സ്വന്തം നാശം ക്ഷണിച്ചു വരുത്തകയാണെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ലാസ് നഖ് വി പറഞ്ഞു., തക്കതായ പ്രതികാരം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കുല്‍ഭൂഷന്‍ യാദവിനെ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച ശേഷം ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം.

Tags : LOC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ