General News

അഖിലേഷിന്റെ ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥിന്റെ അനുമതി

Mon, May 01, 2017

Arabianewspaper 616
അഖിലേഷിന്റെ  ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥിന്റെ അനുമതി

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ച 35,000 സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുമതി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന്റെ പേരുള്ള പദ്ധതിയുടെ ഭാഗമായി ബാഗുകള്‍ തയ്യാറാക്കിയത്.


ബാഗുകളില്‍ അഖിലേഷിന്റെ ചിത്രവും പതിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ബാഗുകള്‍ വിദ്യാഭ്യാസ ഓഫീസുകളില്‍ തടഞ്ഞു വെച്ചു. 1.36 കോടി ബാഗുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, ഇത് നടന്നില്ല.


ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ബാഗുകള്‍ കൂട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇവ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. രാഷ്ട്രീയം മാറ്റിവെയ്ക്കാനും പൊതു പണം പാഴാകാതിരിക്കാന്‍ എതിരാളിയുടെ ചിത്രം ആലേഖനം ചെയ്തതാണെങ്കിലും ബാഗുകള്‍ വിതരണം ചെയ്യാന്‍ യോഗി ഉത്തരവിടുകയായിരുന്നു.


ബാഗ് വിതരണ പദ്ധതിയുടെ പേര് മുഖ്യമന്ത്രി യോജന എന്നാക്കി മാറ്റുകയും ചെയ്തു. ഇനിയുള്ള പദ്ധതികള്‍ക്ക് ഉത്തര്‍ പ്രദേശ് യോജന എന്നോ മുഖ്യമന്ത്രി യോജന എന്നോ മാത്രമേ നാമകരണം ചെയ്യാവു എന്ന നിര്‍ദ്ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.


സമാജ് വാദി പാര്‍ട്ടിയുടെയും അഖിലേഷിന്റേയും പേരിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പേരു നല്‍കിയിരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ