General News

സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാരുടെ മനോനില പരിശോധിക്കാന്‍ കര്‍ണന്റെ ഉത്തരവ്

Mon, May 01, 2017

Arabianewspaper 617
സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാരുടെ മനോനില പരിശോധിക്കാന്‍ കര്‍ണന്റെ ഉത്തരവ്

തന്റെ മനോനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാരുടെ മനോനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്‍കൊത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനും ഉത്തരവിട്ടു.


കര്‍ണന്റെ മനോനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗാള്‍ ഡിജിപിക്കാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, സുപ്രീം കോടതി ഉത്തരവുമായി തന്റെ മനോനില പരിശോധിക്കാന്‍ വന്നാല്‍, ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുമെന്ന് കര്‍ണന്‍ തിരിച്ചടിച്ചു.


തന്റെ മനോനിലയക്ക്ല്ല തകരാറ് ജാതി ചിന്തമൂലം സുപ്രീം കോടതിയിലെ സവര്‍ണ ജഡ്ജിമാര്‍ക്കാണ് കുഴപ്പമെന്നും ഇവരുടെ മനോനില പരിശോധിക്കണമെന്നും കര്‍ണന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.


സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പേരില്‍ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി ആരംഭിച്ചത്. എന്നാല്‍, തനിക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് കര്‍ണന്‍ വാദിക്കുന്നു. തന്റെ കേസ് പാര്‍ലമെന്‍രിലേക്ക് റഫര്‍ ചെയ്യാനാണ് കര്‍ണന്‍ ആവശ്യപ്പെട്ടത്



തന്റെ കേസ് തീര്‍പ്പാക്കും വരെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാര്‍ക്ക് വിദേശയാത്ര വിലക്കും കര്‍ണന്‍ ഏര്‍പ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് കര്‍ണന്റെ മനോനില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ